Latest NewsIndia

അപകടത്തില്‍പ്പെട്ട കോപ്റ്ററിനെ പൊക്കിയെടുത്ത് പറന്ന് വ്യോമസേനയുടെ ഹെലികോപ്‌റ്റര്‍

ന്യൂഡല്‍ഹി: കേദാര്‍നാഥ് ഹെലിപാഡില്‍ തകര്‍ന്നുവീണ സ്വകാര്യ ഹെലികോപ്റ്റര്‍ വ്യോമസേന ഹെലികോപ്റ്ററുകളുടെ സഹായത്തോടെ ഡെറാഡൂണിലെ സഹസ്ത്രദാരയിലെത്തിച്ചു. ദിവസങ്ങള്‍ക്ക് മുമ്പാണ് യു.ടി എയര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്.കേദാര്‍നാഥില്‍നിന്ന് റോഡുമാര്‍ഗം ഇവ മാറ്റാനാവാത്തതിനാലാണ് സ്വകാര്യ കമ്പനിയായ യു.ടി. എയര്‍ പ്രൈവറ്റ് ലിമിറ്റഡ് വ്യോമസേനയുടെ സഹായം തേടിയത്.

കേദാര്‍നാഥ് ക്ഷേത്രത്തിനുസമീപം സെപ്റ്റംബര്‍ 23-നാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. ആറു തീര്‍ഥാടകരുമായി പറന്നുപൊങ്ങിയ ഹെലികോപ്റ്ററിന് 11,500 അടി ഉയരത്തില്‍വെച്ച്‌ സാങ്കേതികത്തകരാറുണ്ടാവുകയായിരുന്നു. തുടര്‍ന്ന് പൈലറ്റ് ഹെലിപ്പാഡില്‍ അടിയന്തരമായി തിരിച്ചിറക്കി. ഹെലികോപ്റ്റര്‍ അതിവേഗം താഴേക്കു പതിച്ചതോടെ ഇതിന്റെ പിന്നിലെ ചിറകും പങ്കകളും മണ്ണില്‍പ്പുതഞ്ഞു. യാത്രക്കാര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.വ്യോമസേന കഴിഞ്ഞ ദിവസം രണ്ട് എം.ഐ 17 വി5 ഹെലികോപ്പ്റ്ററുകള്‍ കേദാര്‍നാഥിലേക്കയക്കുകയായിരുന്നു.

ഒരു ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട ഉപകരണങ്ങളും മറ്റേ ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണ ഹെലിക്കോപ്റ്ററിനെ പൊക്കിയെടുക്കാനുമാണ് അയച്ചത്.11500 അടി ഉയരത്തിലാണ് തകര്‍ന്ന് വീണ ഹെലികോപ്റ്റര്‍ പൊക്കിയെടുത്തത്. ഒരു ഹെലികോപ്റ്റര്‍ കേടായ ഹെലികോപ്റ്ററിനെ കൊളുത്തിയെടുത്ത് കൊണ്ടുപോകാനും മറ്റൊന്ന് അതിനുള്ള സാങ്കേതിക സംവിധാനങ്ങളും ആളുകളെയും എത്തിക്കാനുമാണ് ഉപയോഗിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button