Latest NewsIndiaNews

ഭീകരര്‍ ബസ് സ്റ്റാന്‍ഡില്‍ ഗ്രനേഡ് എറിഞ്ഞു: 19 പേര്‍ക്ക് പരിക്ക്

ജമ്മു•വടക്കൻ കശ്മീരിലെ സോപൂർ പട്ടണത്തിലെ തിരക്കേറിയ മാർക്കറ്റിന് സമീപത്തെ ബസ് സ്റ്റാൻഡിൽ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞുണ്ടായ സ്ഫോടനത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു.

യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗങ്ങളുടെ ഒരു പ്രതിനിധിസംഘങ്ങളുടെ കശ്മീർ സന്ദർശനത്തിന് ഒരു ദിവസം മുമ്പാണ് ആക്രമണം സോപോറിലെ പ്രധാന ടൗൺ സ്ക്വയറിൽ നടന്നത്.

പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവർ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്.

സുരക്ഷാ സേന പ്രദേശം വളഞ്ഞ് അക്രമികളെ പിടികൂടാനുള്ള പ്രവർത്തനം ആരംഭിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച ശ്രീനഗറിലെ ഒരു മാർക്കറ്റിൽ തീവ്രവാദികകളുടെ ഗ്രനേഡ് ആക്രമണത്തില്‍ ഏഴ് പേർക്ക് പരിക്കേറ്റിരുന്നു.

കഴിഞ്ഞ ശനിയാഴ്ച തെക്കൻ കശ്മീരിലെ അനന്ത്നാഗിലെ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന് പുറത്ത് തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞ് പതിനാല് പേർക്ക് പരിക്കേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button