പഴയ വിറകടുപ്പിന്റെയും മണ്ണെണ്ണ സ്റ്റൗവിന്റെയുമൊക്കെ കാലം കഴിഞ്ഞു. ഇന്ന് മിക്ക വീടുകളിലും പാചകാവശ്യത്തിനായി ഗ്യാസ് ആണ് ഉപയോഗിക്കുന്നത്. പാചകം എളുപ്പമാക്കും എന്നതിനൊപ്പം ഏറെ അപകടവും ഇതില്‍ പതുങ്ങിയിരിക്കുന്നുണ്ട്. അല്‍പ്പം അശ്രദ്ധമതി വന്‍ അപകടങ്ങളാണ് ഗ്യാസ് സിലിണ്ടര്‍ ഉണ്ടാക്കുന്നത്. എന്നാല്‍ വീട്ടില്‍ പാചക വാതക ഗ്യാസ് ചോര്‍ന്നാല്‍ എന്ത് ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. അത് തന്നെയാണ് അപകടങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതും. ഗ്യാസ് ചോരുന്നതും തീപടരുന്നതും തടയാന്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കാം.
ഗ്യാസ് സിലിണ്ടറില്‍ ദ്രാവക രൂപത്തിലാണു ഗ്യാസ് നിറച്ചിട്ടുള്ളത്. സാധാരണ പാചക വാതക ഗ്യാസിന് മണമില്ലെങ്കിലും ചോര്‍ച്ച അറിയാനായി മണം നല്‍കിയിരിക്കുകയാണ്. അതിനാല്‍ പതിവില്‍ പാചകം ചെയ്യുന്ന സമയത്തോ അല്ലാത്തപ്പോഴോ അസാധാരണമായ രീതിയില്‍ ഗന്ധം തോന്നിയാല്‍ ഗ്യാസിന് ചോര്‍ച്ചയുണ്ട് എന്ന് മനസിലാക്കുക.
ALSO READ: അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ മതി അടുക്കള മനോഹരമായി സൂക്ഷിക്കാം
ഗ്യാസ് ചോര്‍ന്നുവെന്ന് കണ്ടാല്‍ വെന്റിലേറ്ററുകള്‍, വാതിലുകള്‍ എന്നിവ തുറന്നിടണം. ചെറിയ രീതിയില്‍ ആണ് തീ ഉണ്ടാകുന്നതെങ്കില്‍ കൂടി സിലിണ്ടര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യത കൂടുതലാണ്. ചോര്‍ച്ച ഉണ്ടായാല്‍ ഗ്യാസ് വലിച്ച് കൊണ്ടുപോകരുത്. സിലിണ്ടര്‍ തറയുമായി ഉരഞ്ഞ് സ്പാര്‍ക്ക് ഉണ്ടാകാന്‍ ഇത് കാരണമാകും. അതിനാല്‍ തന്നെ സിലിണ്ടര്‍ ഉയര്‍ത്തി കൊണ്ടു പോകണം. ഓക്‌സിജന്റെ സാന്നിധ്യം ഒഴിവാക്കാന്‍ നനഞ്ഞ തുണിയോ ചാക്കോ ഇട്ട് കുറ്റി തണുപ്പിച്ചതിനു ശേഷം എടുത്തു പുറത്തു വയ്ക്കുക. വേഗത്തില്‍ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ ഓഫ് ചെയ്യുകയും സ്വിച്ചുകള്‍ ഓണ്‍ ചെയ്യാതിരിക്കുകയും ചെയ്യുക. പാചകം കഴിഞ്ഞ ശേഷം സിലിണ്ടര്‍ ഓഫ് ചെയ്ത് വയ്ക്കുന്നത് അപകടം ഒഴിവാക്കും.
Post Your Comments