KeralaLatest NewsNews

നാടിന്റെ പാരമ്പര്യങ്ങളെ മനസിലാക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: രാജ്യത്തിന്റെ ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ കാണണമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. മ്മ്യൂണിസ്റ്റ് നേതാവും ഭാരതീയ ദര്‍ശനങ്ങളിലെ പണ്ഡിതനുമായിരുന്ന എന്‍.ഇ. ബാലറാമിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച്‌ ബാലറാം മെമ്മോറിയല്‍ ട്രസ്റ്റ് സംഘടിപ്പിച്ച ഭാരതീയം 2019 ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നമ്മുടെ നാടിന്റെ പാരമ്പര്യങ്ങളെ മനസിലാക്കാതെയും ഉള്‍ക്കൊള്ളാതെയും മുന്നോട്ടുപോകാനാകില്ല. പാരമ്പര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ച്‌ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് വര്‍ഗീയശക്തികളെ ഉപയോഗിക്കുന്നു. ഇതിനെ പ്രതിരോധിച്ചേ നമുക്ക് മുന്നോട്ടു പോകാനാവൂയെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button