കൊച്ചി : വാളായറിൽ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിയിൽ പോലീസ് അന്വേഷണത്തിലെ വീഴ്ചക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ഉണ്ണിമുകുന്ദൻ. മാതൃകാപരമായി ശിക്ഷ നൽകി ഇത്തരക്കാർക്ക് പാഠമാകേണ്ട കേസുകൾ അട്ടിമറിക്കപെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ, ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടത് നമ്മൾ ഉൾപ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ
തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള വാളയാറിലെ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ, അതും 13 , 9 വയസ്സുള്ളവർ , തങ്ങൾക്ക് എന്താണ് സംഭവിച്ചെതെന്നു പോലും തിരിച്ചറിയാൻ കഴിയാതെ ഈ ലോകത്തോട് വിട പറഞ്ഞു പോയപ്പോൾ പിന്നീട് ഈ സമൂഹത്തിനും നിയമ വ്യവസ്ഥക്കും ആ പിഞ്ചു കുഞ്ഞിങ്ങളോട് കാണിക്കാൻ കഴിയുന്ന ഏക മനുഷ്യത്വം നീതിയും എന്ന് പറയുന്നത് ഈ ദാരുണ സംഭവത്തിന് കാരണക്കാരായ വേട്ട മൃഗത്തിന് സമാനമായ മനസ്സും മനുഷ്യ ശരീരവുമായി ജീവിക്കുന്ന കിരാതന്മാരെ അർഹിക്കുന്ന ശിക്ഷ നൽകുക എന്നത് മാത്രമാണ്.
മാതൃകാപരമായി ശിക്ഷ നൽകി ഇത്തരക്കാർക്ക് പാഠമാകേണ്ട കേസുകൾ അട്ടിമറിക്ക പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണ് .
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടത് നമ്മൾ ഉൾപ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണ്.
#JusticeforValayarVictims
https://www.facebook.com/IamUnniMukundan/photos/a.569748976434183/2633826316693095/?type=3&__xts__%5B0%5D=68.ARDjZYxptDd1ANfgOH9tRjpweHmRGngf7C3okCs9F6kCkfWrYNckX6PKSRRRyUDglDoQ4xFNbnhI4BT13mMcKvYxCS5ol0VJcH6DaQFagNVyvUDqRp_UAqJsWXhnHWyx8n_pqumjic-PeplbAO7pRMPdkRMtBF0dsblULb4UtJSGLu_ef8bnbwtvANz0ylduIIO4S02CulKzrdp88ERDLF52EGrGxSoUvirILYjPL0WiG-l4hYEyCCSo9Y-06S5I340G3tPkXpHFuMULopSf6VrYk-SYyMDWBQf08dQ6tQtAATmZO0Hd2xkkpHfui7nsfm5gD8RYUFKs-4vsqkUI7Fs9RA&__tn__=-R
Also read : വാളയാര്‍ പെണ്‍കുട്ടികളുടെയും മാതാപിതാക്കളുടെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്
Post Your Comments