KeralaLatest NewsNews

വാളയാര്‍ കേസിലെ വിധിയില്‍ വ്യാപക പ്രതിഷേധം

പാലക്കാട് : വാളയാര്‍ അട്ടപ്പള്ളത്തെ പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച കേസിലെ മൂന്ന് പ്രതികളെ കൂടി വെറുതെവിട്ട കോടതിവിധി പുന:പരിശോധിയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലയുടെ വിവിധഭാഗങ്ങളില്‍ കേണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
കേസ് പുനരന്വേഷിയ്ക്കണമെന്നാവശ്യപ്പെട്ട് കളക്‌ട്രേറ്റിനു മുന്നില്‍ യൂത്ത്‌കോണ്‍ഗ്രസ് വായമൂടിക്കെട്ടി പ്രതിഷേധിച്ചു.

Read Also : വാളയാര്‍ പീഡനക്കേസില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കും; പ്രതികരണവുമായി എകെ ബാലന്‍

വാളയാറില്‍ പീഡനത്തെ തുടര്‍ന്ന് 13 വയസ്സും 9 വയസ്സും പ്രായമുള്ള സഹോദരിമാരാണ് ആത്മഹത്യ ചെയ്തത്. പ്രതികള്‍ക്കെതിരെ വേണ്ടത്ര തെളിവില്ലെന്ന കാരണത്താല്‍ കേസില്‍ 3 പ്രതികളെ പാലക്കാട് പോക്‌സോ കോടതി വെറുതേ വിട്ടു. 5 പ്രതികളുണ്ടായിരുന്ന കേസില്‍ ഒരു പ്രതിയെ വിചാരണ ഘട്ടത്തില്‍ കുറ്റവിമുക്തനാക്കിയിരുന്നു. അവശേഷിക്കുന്ന ഏക പ്രതിക്കു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസ് ജുവനൈല്‍ കോടതിയാണ് പരിഗണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button