Life StyleFood & Cookery

ദീപാവലി നാളില്‍ തയ്യാറാക്കാം മധുരം നിറയുന്ന സോന്‍പാപ്ഡി

ദീപാവലി പ്രകാശത്തിന്റെയും നിറങ്ങളുടെയും മാത്രമല്ല വ്യത്യസ്തമായ മധുരപലഹാരങ്ങളുടെ കൂടി ഉത്സവമാണ്. പരസ്പരം മധുരപലഹാരങ്ങള്‍ കൈമാറി സന്തോഷം പങ്കിട്ട് ദീപാവലി ആഘോഷിക്കുമ്പോള്‍ ഇതാ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു മധുരപലഹാരം. സോന്‍പാപ്ഡി.

ചേരുവകള്‍
കടലമാവ് – ഒന്നരക്കപ്പ്
മൈദ- ഒന്നരക്കപ്പ്
പാല്‍ – 2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര- രണ്ടര കപ്പ്
ഏലയ്ക്കാപ്പൊടി – ഒരു ടീസ്പൂണ്‍
നെയ്യ് – 20 ഗ്രാം
വെള്ളം – ഒന്നരക്കപ്പ്

ALSO READ: പാല്‍പ്പൊടികൊണ്ട് തയ്യാറാക്കാം രുചികരമായ ബര്‍ഫി

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ മൈദയും കടലമാവും എടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു പാനില്‍ നെയ്യ് ചൂടാക്കണം. ഇതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന മാവ് ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ നന്നായി ഇളക്കുക. വാങ്ങിയ ശേഷം ഒരു പാത്രത്തിലേക്ക് ഇത് നിരത്തുക. ചുവടു കട്ടിയുള്ള പാത്രത്തില്‍ വെള്ളം ചൂടാക്കുക. ഇതിലേക്ക് പഞ്ചസാര, പാല്‍ എന്നിവ ചേര്‍ത്തിളക്കി അല്‍പ്പം കട്ടിയില്‍ മിശ്രിതമാക്കിയെടുക്കുക. ഇതു ചൂടാറാന്‍ അനുവദിക്കുക. ഒരു പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടി വയ്ക്കുക. മാവും പഞ്ചസാരയും പാലും ചേര്‍ത്ത മിശ്രിതവും തണുത്തു കഴിയുമ്പോള്‍ മാവ് പഞ്ചസാര മിശ്രിതത്തില്‍ കുറച്ച് വീതമിട്ട് ഇളക്കിയെടുക്കുക. നൂല്‍ പരുവത്തിലാകുമ്പോള്‍ ഇത് നെയ്യ് പുരട്ടിയ പാത്രത്തിലേക്കൊഴിക്കുക. ഇതിനു മീതെ ഏലയ്ക്കാപ്പൊടി വിതറാം. ചെറിയ ചതുരക്കട്ടകളായി മുറിച്ച് ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button