കൊല്ലം : നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബന്ധു അറസ്റ്റിൽ. കൊല്ലം അഞ്ചലിൽ 46 കാരനാണ് പോലീസിന്‍റെ പിടിയിലായത്. ഇക്കഴിഞ്ഞ ഓണത്തിന് രക്ഷിതാക്കൾക്കൊപ്പം നാട്ടിലെത്തിയ കുട്ടിയാണ് പീഡനത്തിന് ഇരയായത്. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയിലെത്തിച്ച് വിശദമായി പരിശോധിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ആശുപത്രി അധികൃതർ ചൈൽഡ് ലൈനിനെ വിവരം അറിയിക്കുകയും അവർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ ബന്ധു പിടിയിലായത്. പ്രതിയെ ലൈംഗിക അതിക്രമം, പോക്സോ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത.
Post Your Comments