ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന സാമ്പത്തിക ഉറവിടമായ റെയില്‍വേയുടെ വരുമാനത്തില്‍ ഇടിവ് ഉണ്ടായതായി റിപ്പോര്‍ട്ട്. 2019-’20 സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ യാത്രടിക്കറ്റ് ഇനത്തില്‍ 155 കോടി രൂപയുടെയും ചരക്കുനീക്കത്തില്‍ 3901 കോടിരൂപയുടെയും കുറവാണ് രേഖപ്പെടുത്തിയത്.
Read Also : എല്‍.എച്ച്.ബി തീവണ്ടികളെ കുറിച്ച് യാത്രക്കാരുടെ വ്യാപക പരാതി : തീവണ്ടിയില്‍ ചാണക നാറ്റം
2019 ഏപ്രില്‍മുതല്‍ ജൂണ്‍വരെയുള്ള ആദ്യപാദത്തില്‍ ടിക്കറ്റ് ഇനത്തില്‍ 13,398.92 കോടി രൂപ ലഭിച്ചു. ജൂലായ്-സെപ്റ്റംബറില്‍ ഇത് 13,243.81 കോടിയായി കുറഞ്ഞു. മുന്‍ വര്‍ഷത്തേതുമായി തട്ടിച്ചുനോക്കുമ്പോള്‍ ടിക്കറ്റ് ബുക്കിങ്ങില്‍ 1.27 ശതമാനത്തിന്റെ ഇടിവുമുണ്ടായി. ചരക്കുനീക്കത്തിലൂടെ ആദ്യപാദത്തില്‍ 29,066.92 കോടി രൂപ കിട്ടിയെങ്കില്‍ രണ്ടാംപാദത്തില്‍ ഇത് 25,165.13 കോടിയായി കുറഞ്ഞു.
കല്‍ക്കരിപ്പാടങ്ങളെ പ്രളയം ബാധിച്ചതും ഉരുക്ക്, സിമന്റ് വ്യവസായങ്ങള്‍ നഷ്ടത്തിലായതുമാണ് ചരക്കുനീക്കത്തിലൂടെയുള്ള വരുമാനം കുറയാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു
Post Your Comments