തിരുവനന്തപുരം : കരമനയിൽ ഒരു കുടുംബത്തിലെ ഏഴ് പേരുടെ മരണത്തിൽ ദുരൂഹതയും,സ്വത്ത് തട്ടിപ്പിനെ കുറിച്ചും വ്യക്തമാക്കി രണ്ടു വര്‍ഷം മുമ്പ് പരാതി നല്കിയിരുന്നുവെന്ന് പരാതിക്കാരി പ്രസന്ന കുമാരി. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചും ഇന്റലിജന്‍സും മൊഴിയെടുത്തെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ല. ജയമാധവന്‍ നായരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചെങ്കിലും മറുപടിയൊന്നും ലഭിക്കാത്തത് കൂടുതല്‍ സംശയം വര്‍ധിപ്പിച്ചുവെന്നും . മരണത്തിലെ ദുരൂഹത പുറത്തുവരാനാണ് നീതിയ്ക്കായി ഈ പ്രായത്തിലും പോലീസിനെ സമീപിച്ചതെന്ന് പ്രസന്നകുമാരി പറഞ്ഞു.
കരമനയിലെ കാലടി കൂടത്തില്‍ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ എന്നിവരാണ് 2000-2017 ഇടയിൽ മരിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിച്ചാണ് പ്രസന്നകുമാരി പരാതി നല്‍കിയിരിക്കുന്നത് . നടന്നത് കൊലപാതകമാണെന്നും 50 കോടി സ്വത്ത് തട്ടിയെടുക്കാനാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും പരാതിയില്‍ ആരോപിക്കുന്നത്.
Post Your Comments