Latest NewsNewsIndia

വിദ്യാര്‍ഥികള്‍ കോളേജിന് പുറത്ത് തുറസ്സായ സ്ഥലത്തിരുന്ന് പരീക്ഷയെഴുതിയ സംഭവം വിവാദമാകുന്നു : വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് കോപ്പിയടിച്ച്

പട്ന: കോളജിന് പുറത്ത് തുറസ്സായ സ്ഥലത്തിരുന്ന് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ സംഭവം വന്‍ വിവാദമാകുന്നു. ബിഹാറിലെ ബെത്തിയയില്‍ ശനിയാഴ്ചയാണ് സംഭവം. കോളജ് മുറ്റത്തും പരിസരത്തുമായി പരീക്ഷയ്ക്ക് ഇരിക്കുന്ന വിദ്യാര്‍ഥികള്‍ പരസ്പരം സഹായിച്ച് ഉത്തരമെഴുതുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് വിവരം പുറംലോകമറിഞ്ഞത്

Read Also : പരീക്ഷ കോപ്പിയടി: കാര്‍ഡ്‌ബോര്‍ഡ് ബോക്‌സിനുള്ളില്‍ തലയിട്ട് പരീക്ഷ എഴുതിപ്പിച്ച് കോളജ് അധികൃതര്‍

ഇതിനിടെ കോളേജ് അധികൃതര്‍ സംഭവത്തെ ന്യായീകരിച്ച് രംഗത്തുവന്നതും വിവാദമായിട്ടുണ്ട്. 2000 വിദ്യാര്‍ഥികള്‍ക്കു പരീക്ഷയെഴുതാനുള്ള സൗകര്യം മാത്രമേ കോളേജിലുള്ളൂ. എന്നാല്‍ സര്‍വകലാശാല 5000 പേര്‍ക്ക് പരീക്ഷാ കേന്ദ്രമായി അനുവദിച്ചത് ആര്‍എല്‍എസ്വൈ കോളജാണ്. പെട്ടെന്നുള്ള അറിയിപ്പായതിനാല്‍ മതിയായ സൗകര്യമൊരുക്കാനായില്ലെന്നും പരീക്ഷ ഈ രീതിയില്‍ നടത്തേണ്ടിവന്നതിന്റെ കാരണം ഇതാണെന്നും അധികൃതര്‍ പറയുന്നു.

പരീക്ഷയ്ക്കിടെയുള്ള കോപ്പിയടി തടയാനായി, കര്‍ണാടകയിലെ ഒരു കോളജ് വിദ്യാര്‍ഥികളെ തലയില്‍ കാര്‍ഡ്ബോര്‍ഡ് ബോക്സ് ധരിപ്പിച്ച് സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തിയ സംഭവം വിവാദമായതിനു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button