ന്യൂഡല്‍ഹി: ഇന്ത്യയിലെ മണ്‍സൂണും അത് കഴിഞ്ഞ ലഭിച്ച മഴയും സംബന്ധിച്ച് കേന്ദ്രകാലാവസ്ഛാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്ത് ഇത്തവണ ലഭിച്ചത് അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴ. മണ്‍സൂണിന് ശേഷം രാജ്യത്ത് ഈ വര്‍ഷം ഏറ്റുവമധികം മഴ ലഭിച്ചെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഒന്നിന് ശേഷമുള്ള കണക്കുകള്‍ പ്രകാരമാണിത്.
Read Also : ക്യാര്‍ ചുഴലിക്കാറ്റ് ഈ രണ്ടു സംസ്ഥാനങ്ങളെ അതി തീവ്രമായി ബാധിക്കും, ഇന്നത്തെ ദിവസം അതീവ ജാഗ്രത
മണ്‍സൂണിന് ശേഷം ഒക്ടോബര്‍ ഒന്ന് മുതല്‍ 23 വരെയുള്ള കണക്കുകള്‍ പ്രകാരം സാധാരണ ലഭിക്കുന്നതിനേക്കാള്‍ 16 ശതമാനം അധികം മഴ രാജ്യത്ത് ലഭിച്ചു. 2019-ല്‍ മണ്‍സൂണിന് ശേഷം ശരാശരിയേക്കാള്‍ 16 ശതമാനം മഴ അധികം ലഭിച്ചപ്പോള്‍ 2018-ല്‍ ശരാശരിയേക്കാള്‍ 51 ശതമാനം മഴ കുറവായിരുന്നു. എന്നാല്‍ 2017-ല്‍ ആറ് ശതമാനം അധികം ലഭിച്ചു. പക്ഷേ 2016-ല്‍ 31 ശതമാനം മഴ കുറവുണ്ടായിരുന്നു.
2015-ല്‍ 51 ശതമാനവും 2014ല്‍ 31 ശതമാനവും മഴ കുറവാണ് ലഭിച്ചത്. ഇതുവെച്ച് നോക്കുമ്പോള്‍ 2019-ല്‍ വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. 2017-ല്‍ ശരാശരിയേക്കാള്‍ നേരിയ വര്‍ധനയൊഴിച്ചാല്‍ബാക്കി നാല് വര്‍ഷവും മണ്‍സൂണിന് ശേഷം വലിയ മഴ കുറവുണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Post Your Comments