
വേക്ക് കൗണ്ടി: മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ടു പേർക്ക് ദാരുണാന്ത്യം. ജൂലി എബ്രഹാം (41) മകൻ നിക്കോളാസ് എബ്രഹാം (6) എന്നിവരാണ് മരിച്ചത്. അമേരിക്കയിലെ നോർത്ത് കരോളിന സംസ്ഥാനത്ത് വേക്ക് കൗണ്ടിയിലെ ഹൈവേയിൽ ശനിയാഴ്ച രാവിലെ കുടുംബം സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ജൂലിയുടെ ഭർത്താവ് ഡെന്നീസ് ഉൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Also read : വെള്ളച്ചാട്ടം കാണാനെത്തിയ യുവതിക്ക് ദാരുണാന്ത്യം
Post Your Comments