ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടും വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ. സൗദി സന്ദർശനത്തിനു പാക് വ്യോമപാത വഴി നരേന്ദ്രമോദിയുടെ വിമാനത്തിന് കടന്നുപോകാനുള്ള അനുമതി നല്‍കില്ലെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷനെ പാക്കിസ്ഥാന് അറിയിച്ചതായി വാർത്ത എജിൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. അനുമതി തേടിയതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല .തിങ്കള്‍-ചൊവ്വ ദിവസങ്ങളില്‍ റിയാദില്‍ നടക്കുന്ന ബിസിനസ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രിയുടെ സൗദി സന്ദർശിക്കുന്നത്. നേരത്തേ, നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനും പാക്കിസ്ഥാന് വ്യോമപാത നിഷേധിച്ചിരുന്നു. കൂടാതെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പാക്കിസ്ഥാന് വ്യോമപാതക്കുള്ള അനുമതി നല്‍കിയിരുന്നില്ല.
Pakistan media: Pakistan has denied Prime Minister Narendra Modi's request to use Pakistan’s airspace to travel to Saudi Arabia. Pakistan's Foreign Minister Shah Mehmood Qureshi will be informing the Indian High Commissioner of its decision through a written statement. pic.twitter.com/oBhAReCS3j
— ANI (@ANI) October 27, 2019
Post Your Comments