Latest NewsKeralaNews

ആരോഗ്യസർവ്വകലാശാല വിസി സ്ഥാനത്തേക്ക് സർക്കാർ നൽകിയ പേര് ഗവർണർ വെട്ടി

തിരുവനന്തപുരം: ആരോഗ്യസർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തേക്ക് സർക്കാർ നൽകിയ പേര് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തള്ളി. പകരം ആരോഗ്യ സർവകലാശാലാ ഗവേണിങ് കൗൺസിൽ അംഗവും മെഡിസിൻ ഡീനുമായ ഡോ. മോഹനൻ കുന്നുമ്മലിനെ പുതിയ വൈസ് ചാൻസലറായി നിയമിച്ചു. വൈസ് ചാൻസലർ സ്ഥാനത്തേക്ക് ഡോ. മോഹനൻ അടക്കം മൂന്ന് പേരുകളാണ് ഡോ. ഇഖ്ബാൽ അധ്യക്ഷനായ സെർച്ച് കമ്മിറ്റി സർക്കാരിന് സമർപ്പിച്ചിരുന്നത്. ഡോ. പ്രവീൺലാൽ കുറ്റിച്ചിറ, ഡോ. വി രാമൻകുട്ടി എന്നിവരായിരുന്നു പട്ടികയിലുള്ളവർ. ഇതിൽ പ്രവീൺലാൽ കുറ്റിച്ചിറയെ വിസിയായി നിയമിക്കാൻ ആയിരുന്നു സർക്കാരിന് താത്പര്യം. എന്നാൽ ഡോ. മോഹനൻ കുന്നുമ്മലിനെ പുതിയ വൈസ് ചാൻസലറായി നിയമിക്കുകയായിരുന്നു.

Read also: ബിജെപി ഒന്നുമല്ലാതിരുന്ന കാലത്ത് സംഘടനാ പ്രവർത്തനം തുടങ്ങി ബിജെപിയെ ഇന്നീ നിലയിലാക്കിയ നേതാക്കളെ മോദി പ്രഭാവത്തിൽ ബിജെപി അനുഭാവികൾ ആയവർ അവഹേളിക്കുമ്പോൾ.. ജിതിൻ ജേക്കബ് എഴുതുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button