Latest NewsKeralaIndia

ഒ​ബി​സി ക്വാ​ട്ട​യ്ക്കു വ്യാ​ജ​രേ​ഖ ചമച്ചെന്ന് ആരോപണം, മ​ല​യാ​ളി സ​ബ് ക​ള​ക്ട​ര്‍​ക്കെ​തി​രേ അ​ന്വേ​ഷ​ണംആരംഭിച്ചു

കേ​ന്ദ്ര പ​ഴ്സ​ണ​ല്‍ ആ​ന്‍​ഡ് ട്രെ​യി​നിം​ഗ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം സം​സ്ഥാ​ന സ​ര്‍​ക്കാ​രാ​ണു അ​ന്വേ​ഷ​ണ​ത്തി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

കൊച്ചി: മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ സിവില്‍ സര്‍വീസില്‍ ഒബിസി ക്വാട്ട ലഭിക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയെന്ന പരാതിയില്‍ തെളിവെടുപ്പ് ആരംഭിച്ചു. വടക്കന്‍ ജില്ലയിലെ സബ് കളക്ടറായ എറണാകുളം സ്വദേശിക്കെതിരെ കോഴിക്കോട് സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേ​ന്ദ്ര പ​ഴ്സ​ണ​ല്‍ ആ​ന്‍​ഡ് ട്രെ​യി​നിം​ഗ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം സം​സ്ഥാ​ന സ​ര്‍​ക്കാ​രാ​ണു അ​ന്വേ​ഷ​ണ​ത്തി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ബിജെപി ഒന്നുമല്ലാതിരുന്ന കാലത്ത് സംഘടനാ പ്രവർത്തനം തുടങ്ങി ബിജെപിയെ ഇന്നീ നിലയിലാക്കിയ നേതാക്കളെ മോദി പ്രഭാവത്തിൽ ബിജെപി അനുഭാവികൾ ആയവർ അവഹേളിക്കുമ്പോൾ.. ജിതിൻ ജേക്കബ് എഴുതുന്നു

സ​ബ് ക​ള​ക്ട​ര്‍ വ്യാ​ജ വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ച​മ​ച്ചെ​ന്നാ​ണു പ​രാ​തി​ക്കാ​ര​ന്‍റെ ആ​രോ​പ​ണം. പരാതിയില്‍ ഇത് സംബന്ധിച്ച്‌ വിലയിരുത്തലുകള്‍ നടത്തി വരികയാണ്. എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്.മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം സബ് കളക്ടറെ തെളിവെടുപ്പിന് വിളിച്ചു വരുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

പ​രാ​തി​ക്കാ​ര​നും ക​ണ​യ​ന്നൂ​ര്‍ ത​ഹ​സി​ല്‍​ദാ​റും വെ​ള്ളി​യാ​ഴ്ച മൊ​ഴി ന​ല്‍​കാ​നെ​ത്തി​യെ​ന്നും ഇ​രു​വ​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button