പത്തനംതിട്ട: കക്കി റിസർവോയറിൽ ജലനിരപ്പ് 973. 75 മീറ്ററായതോടെ, സർവോയറിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് 7.27 ആയി തുടരുന്നുവെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു.
രാത്രി കാര്യമായ മഴ പെയ്തത് ഇടുക്കിയിലും തെക്കൻ ജില്ലകളിലും മാത്രമാണ്. തെക്കൻ കർണാടകത്തിലേക്ക് മഴ മാറുന്നു. മുല്ലപ്പെരിയാറിൽ രണ്ടാം മുന്നറിയിപ്പ് ആയില്ലെന്നും എൻ.ഡി.ആർ.എഫിനെ വിന്യസിക്കുമെന്നും മന്ത്രി തൃശ്ശൂരിൽ പറഞ്ഞു.
അതേസമയം, വെള്ളപ്പൊക്കത്തെ തുടർന്ന് തിരുവല്ല താലൂക്കിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായാണ് പുതിയ ക്യാമ്പുകൾ തുറന്നത്. ഇതോടെ താലൂക്കിലാകമാനം തുറന്ന ക്യാമ്പുകളുടെ എണ്ണം 42 ആയി. വിവിധ ക്യാമ്പുകളിലായി 422 കുടുംബങ്ങളിലെ 1315 പേരെയാണ് മാറ്റിപ്പാർച്ചിരിക്കുന്നത്. വെള്ളം ഉയരുന്ന പശ്ചാത്തലത്തിൽ കൂടുതൽ സ്ഥലങ്ങളിൽ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് തഹസിൽദാർ പി. ജോൺ വർഗീസ് പറഞ്ഞു.
Post Your Comments