![gold rate](/wp-content/uploads/2018/09/gold-rate.jpg)
തിരുവനതപുരം : സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ല. വെള്ളിയാഴ്ച ആഭ്യന്തര വിപണിയിൽ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കൂടിയിരുന്നു. ഇതനുസരിച്ച് പവന് 28,680 രൂപയിലും ഗ്രാമിന് 3,585 രൂപയിലുമാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഓക്‌ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. വെള്ളിയാഴ്ച്ചക്ക് മുൻപ് ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമായിരുന്നു വില. നേരത്തെ ഇതായിരുന്നു ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്.
Also read : സ്വര്‍ണ്ണ നിറമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വാവ സുരേഷ് : വീഡിയോ വൈറലാകുന്നു
ഒക്ടോബർ 15നു ശേഷം ഏഴു ദിവസം കഴിഞ്ഞു സ്വർണ വില ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നുപവനു 28,320 രൂപയും ഗ്രാമിന് 3,540 രൂപയുമായിരുന്നു . ഇതനുസരിച്ച് വില. ശേഷം രണ്ടു ദിവസം പഴയ നിരക്കിൽ എത്തിയ ശേഷമാണ് വെള്ളിയാഴ്ച വില വീണ്ടും കൂടിയത്. ഒക്ടോബർ മാസത്തിലെ ആദ്യ നാല് ദിവസംകൊണ്ട് പവന് 680 രൂപയാണ് വർദ്ധിച്ചത്. ഒന്നാം തീയതി ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിരുന്നു. പവന് 27,520 രൂപയും, ഗ്രാമിന് 3440രൂപയുമായിരുന്നു വില. സെപ്റ്റംബര്‍ നാലിനു സ്വർണത്തിനു റെക്കോർഡ് വില രേഖപ്പെടുത്തി. ഗ്രാമിന് 3,640ഉം, പവന് 29,120 രൂപയുമായിരുന്നു വില.
Post Your Comments