ന്യൂഡൽഹി: മുതിർന്ന നേതാക്കളെ ഇറക്കി കോൺഗ്രസ് കൂടുതൽ ശക്തിപ്പെടുത്താൻ നീക്കവുമായി സോണിയ ഗാന്ധി. പാർട്ടിയുടെ സജീവ പ്രവർത്തനത്തിൽ നിന്നു രാഹുൽ ഗാന്ധി ഉൾവലിഞ്ഞതോടെ, അദ്ദേഹം വളർത്തിയെടുത്ത യുവനിരയും ഏറെക്കുറെ നിശ്ശബ്ദമായി. മുതിർന്നവർ യുവാക്കൾക്കു വഴിമാറിക്കൊടുക്കണമെന്നു മുൻപ് പരസ്യമായി ആവശ്യപ്പെട്ട യുവ നേതാവ് മിലിന്ദ് ദേവ്‌റ ഇന്നലെ മലക്കം മറിഞ്ഞു. ജനങ്ങളുടെ പിന്തുണയുള്ള മുതിർന്ന നേതാക്കളെ കോൺഗ്രസ് ഇനിയും പിന്തുണയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാനയിൽ മുതിർന്ന നേതാവ് ഭൂപീന്ദർ സിങ് ഹൂഡ കൈവരിച്ച നേട്ടം അംഗീകരിച്ചായിരുന്നു ദേവ്‌റയുടെ പ്രതികരണം.
ALSO READ: മിസോറം ഗവര്‍ണ്ണറായി നിയമിതനായ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി
അതിനിടെ, തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചു രാഹുൽ പാലിക്കുന്ന മൗനം പാർട്ടിയെ ആശയക്കുഴപ്പത്തിലാക്കി. തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത മുന്നേറ്റത്തെക്കുറിച്ചു ഇന്നലെ വൈകിട്ടു വരെ രാഹുൽ പ്രതികരിക്കാത്തത്, പാർട്ടി കാര്യങ്ങളിൽ നിന്ന് പൂർണമായി വിട്ടുനിൽക്കുന്നതിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നു.
ALSO READ: സംസ്ഥാന വ്യാപകമായി വ്യാപാരി ഹര്‍ത്താല്‍ : പ്രതിഷേധം സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്
Post Your Comments