തിരുവനന്തപുരം : ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ യോഗ്യരായ ഒരുപാട് പേര്‍ പാര്‍ട്ടിക്ക് അകത്തുണ്ടെന്നും ഉചിതമായ സമയത്ത് പാര്‍ട്ടിക്ക് പുതിയ അധ്യക്ഷന്‍ വരുമെന്നും ശോഭാ സുരേന്ദ്രന്‍. ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും താത്പര്യമുള്ള ഒരു വ്യക്തി പാര്‍ട്ടി അധ്യക്ഷന്റെ പദവിയില്‍ എത്തുമെന്നും ക്യാപ്റ്റന്‍ ആരാണോ ആ ക്യാപ്റ്റനോടൊപ്പം നിന്ന് കൊണ്ട് ഒന്നാന്തരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന കളിക്കാര്‍ തങ്ങളുടെ പാര്‍ട്ടിക്കകത്തുണ്ടെന്നും അവര്‍ പറഞ്ഞു.
ALSO READ: എറണാകുളം ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി മനു റോയിക്ക് പാരയായി മാറിയ അപരൻ ശ്രദ്ധനേടുന്നു
ഞങ്ങള്‍ അടിക്കാന്‍ പോകുന്ന ഗോളുകള്‍ തടുക്കാന്‍ ശക്തിയുള്ള ഒരു യുവനിര പ്രതിപക്ഷത്ത് കാണാന്‍ സാധ്യതയില്ല. കളി ഞങ്ങള്‍ തുടങ്ങാന്‍ പോകുകയാണ്- ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.അതേസമയം ശ്രീധരന്‍ പിള്ളയുടെ പ്രവര്‍ത്തന മികവ് കൊണ്ടാണ് അദ്ദേഹത്തിന് മിസോറാം ഗവര്‍ണര്‍ പദവി നല്‍കിയതെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.
സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രന്റെയും കെ സുരേന്ദ്രന്റെയും കുമ്മനം രാജശേഖരന്റെയും പേരുകള്‍ ഉയര്‍ന്നു വരുന്നുണ്ട്. കെ. സുരേന്ദ്രനാണ് ചര്‍ച്ചകളില്‍ കൂടുതല്‍ സാധ്യത. ഉപതെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷനെതിരെ മുരളി പക്ഷവും കൃഷ്ണദാസ് പക്ഷവും നീക്കങ്ങള്‍ ശക്തമാക്കാന്‍ ഒരുക്കുന്നതിനിടെയാണ് കേന്ദ്ര നേതൃത്വം ശ്രീധരന്‍ പിള്ളയെ മാറ്റിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ശ്രീധരന്‍പിള്ളയെ കേന്ദ്രത്തില്‍ മറ്റേതെങ്കിലും പദവികളിലേക്ക് മാറ്റുമെന്ന അഭ്യൂഹം ശക്തമായിരുന്നു.
Post Your Comments