കൊഹിമ : കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന സമാധാന ശ്രമങ്ങള്‍ക്ക് അനുസൃതമായി നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നാഗാലാന്‍ഡിലെ പ്രമുഖ വിഘടനവാദ സംഘടനാ നേതാക്കള്‍ പാര്‍ട്ടി വിട്ടു. ദ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡിലെ മുതിര്‍ന്ന നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ഐസക്ക് മുയ്വാ ഗ്രൂപ്പ് നേതാവ് ഹുകവി യെപുതോമിയും അണികളുമാണ് പാര്‍ട്ടി വിട്ട് നാഗ നാഷണല്‍ പൊളിറ്റിക്കല്‍ ഗ്രൂപ്പില്‍ ചേര്‍ന്നത്. ഇദ്ദേഹത്തോടൊപ്പം 17 അണികള്‍ പാര്‍ട്ടിവിട്ടതായാണ് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരുമായി രണ്ട് ദിവസം മുന്‍പ് നടന്ന ചര്‍ച്ചയില്‍ ഹുകവിയും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടി വിടുന്നത്.
നാഗാ ഗ്രൂപ്പുകളുമായുള്ള ചര്‍ച്ച ഉടന്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് നാഗാലാന്‍ഡ് ഗവര്‍ണര്‍ ആര്‍.എന്‍ രവി വിഘടനവാദി നേതാക്കളുമായി ചര്‍ച്ച തുടരുന്നതിനിടെയാണ് പുതിയ സംഭവം. തങ്ങള്‍ക്ക് പ്രത്യേക പതാകയും പ്രത്യേക ഭരണഘടനയും വേണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ നടത്തുന്ന ഗ്രൂപ്പില്‍ നിന്നാണ് ഇപ്പോള്‍ നേകാക്കള്‍ രാജിവെച്ചിരിക്കുന്നത്. എന്നാല്‍ ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് വിഘടനവാദി സംഘടനയിലെ ചില നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
Post Your Comments