
ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന് നിരാഹാരസമരത്തില്‍. ഒരുമാസത്തെ പരോള്‍ അനുവദിക്കണമെന്നാണ് നളിനിയുടെ ആവശ്യം. തമിഴ്നാട്ടിലെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നളിനി നിരാഹാരമിരിക്കുന്നത്.
Read Also : ഷംസീനയെ കാണാതായിട്ട് ഏഴ് വര്‍ഷം, എല്ലാ അന്വേഷണങ്ങളും വിഫലം, ഒടുവിൽ കണ്ടെത്തിയപ്പോൾ ഏവരും ഞെട്ടി
പരോള്‍ ലഭിക്കുന്നതിന് വെള്ളിയാഴ്ച രാത്രി മുതല്‍ നിരാഹാരമിരിക്കുമെന്ന് നളിനി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ച നളിനി പ്രഭാതഭക്ഷണം കഴിച്ചിരുന്നില്ല. ഭര്‍ത്താവ് മുരുഗന് അഥവാ വി ശ്രീഹരന്റെ അച്ഛന് ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയിട്ടുണ്ട്. അവരെ കാണുന്നതിനും പരിചരിക്കുന്നതിനുമായി ഒരുമാസത്തെ പരോള്‍ അനുവദിക്കണമെന്നാണ് നളിനിയുടെ ആവശ്യം.
28 വര്‍ഷമായി ജയിലില്‍ കഴിയുന്ന തന്നെയും ഭര്‍ത്താവ് മുരുഗനെയും മോചിപ്പിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നല്കിയ കത്തില്‍ നളിനി ആവശ്യപ്പെട്ടിട്ടുണ്ട്. ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ കേസിലെ പ്രതികള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു.
കഴിഞ്ഞ ജൂലൈ 25ന് മകളുടെ വിവാഹത്തിന് പങ്കെടുക്കുന്നതിനായി നളിനിയ്ക്ക് പരോള്‍ അനുവദിച്ചിരുന്നു. ഒരുമാസത്തേക്ക് നല്കിയ പരോള്‍ പിന്നീട് മദ്രാസ് ഹൈക്കോടതി മൂന്ന് മാസത്തേക്ക് നീട്ടിയിരുന്നു.
Post Your Comments