തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അടിക്കടിയുണ്ടാകുന്ന രക്തസമ്മര്‍ദ്ദ വ്യത്യാസം പരിശോധിക്കാനായാണ് ശ്രീചിത്രയിലേക്ക് മാറ്റിയത്. പരിശോധനയില്‍ തലച്ചോറില്‍ ചെറിയ രക്തസ്രാവം കണ്ടെത്തിയിരുന്നു. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ശ്രീചിത്രയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
അശാസ്ത്രീയ ചികിത്സ, ഒന്നരവയസ്സുകാരി മരിച്ചു; മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍
ന്യൂറോ മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ന്യൂറോ സര്‍ജറി ഡിപ്പാര്‍ട്ട്മെന്റ്, സ്‌ട്രോക്ക് മാനേജ്മെന്റ് എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സംഘം വിഎസിനെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനാല്‍ വെള്ളിയാഴ്ച രാവിലെയാണ് വി എസിനെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
Post Your Comments