
നാരങ്ങ ഒരു പ്രത്യേക രീതിയില്‍ ഉപയോഗിച്ചാല്‍ ദിവസവും അരക്കിലോ വരെ കുറയ്ക്കാന്‍ സാധിയ്ക്കും. എട്ടു കപ്പു വെള്ളം, 6 നാരങ്ങയുടെ നീര്, അരക്കപ്പ് തേന്‍, 10 പുതിനയില എന്നിവയാണ് ഇതുണ്ടാക്കാന്‍ വേണ്ടത്. തേൻ ശരീരത്തിന് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍ുന്ന ഒന്നാണ്. ആന്റിഓക്‌സിഡന്റുകളുടെ കലവറയായ ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ നല്ലതാണ്. പുതിനയിലയും ആരോഗ്യത്തിനും തടി കുറയ്ക്കാനും ഏറെ ഉത്തമമാണ്. ഇത് ധാരാളം നാരുകള്‍ അടങ്ങിയതായതുകൊണ്ടുതന്നെ ശരീരത്തിലെ കൊഴുപ്പു നീക്കാന്‍ സഹായിക്കും.
Read also: ഷാർജയിൽ നിയന്ത്രണം വിട്ട ബസ് അപകടത്തിൽപ്പെട്ടു; മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ ഇങ്ങനെ
വെള്ളം തിളപ്പിയ്ക്കുക. ഇതു വാങ്ങി ഇതില്‍ പുതിനയില ഇട്ടു വലയ്ക്കുക. ഒരുവിധം ചൂടാറുമ്പോള്‍ നാരങ്ങാനീരും പിന്നീട് ചെറുചൂടില്‍ തേനും ചേര്‍ത്തിളക്കണം. ഇത് ഫ്രിജ്ഡില്‍ വച്ചുപയോഗിയ്ക്കാം. രാവിലെ വെറുവയറ്റില്‍ ഈ പാനീയം കുടിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം. ദിവസവും പല തവണയായി ഇതു കുടിയ്ക്കാം. ഒരു ദിവസം തന്നെ കുടിച്ചു തീര്‍ക്കുക. അഞ്ച് ദിവസം ഇത് തുടര്‍ച്ചയായി കുടിക്കുക. കൂടെ ആരോഗ്യപ്രദമായ ഭക്ഷണങ്ങളും കഴിക്കുക
Post Your Comments