കൊട്ടാരക്കര: രാത്രി മദ്യലഹരിയില്‍ തെങ്ങിന്റെ മുകളില്‍ കയറിയ ആള്‍ പോലീസിനും ഫയര്‍ഫോഴ്‌സിനും തലവേദനയായി. അടിച്ചു ഫിറ്റായതോടെ 45 അടിയോളം ഉയരമുള്ള തെങ്ങിന് മുകളിലാണ് ഇയാള്‍ കയറി ഇരിപ്പുറപ്പിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഒടുവില്‍ ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇയാളെ ഫയര്‍ഫോഴ്‌സ് താഴെ എത്തിക്കുകയായിരുന്നു. കഴിഞ്ഞ രാത്രി ഒന്‍പതോടെ കോട്ടപ്പുറം വിജയാ ആശുപത്രിക്കു സമീപമാണ് സംഭവം. പുളിവേലില്‍ തോമസ് ഏബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ തെങ്ങിന്റെ മുകളിലാണ് മദ്യപന്‍ കയറിക്കൂടിയത്. തെങ്ങിന്റെ മുകളില്‍ ഒരാള്‍ ഇരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ കാല്‍നട യാത്രക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തെങ്ങില്‍ നിന്നും തേങ്ങ ഇടുകയാണെന്നാണ് ഇയാള്‍ പറഞ്ഞത്. താഴെ മറ്റൊരാളും നില്‍പുണ്ടായിരുന്നു.
ALSO READ: ജിയോ വരിക്കാർക്ക് വീണ്ടും സന്തോഷിക്കാം : പുതിയ ഓഫറുകൾ അവതരിപ്പിച്ചു
സംഭവം അറിഞ്ഞതോടെ സ്ഥലത്തെത്തിയ പോലീസും ഫയര്‍ഫോഴ്‌സും ഇയാളെ താഴെയിറങ്ങാന്‍ നിര്‍ബന്ധിച്ചു. ഇറങ്ങാതെ വന്നതോടെ ഫയര്‍ഫോഴ്‌സ് സംഘം തെങ്ങിന്റെ മുകളില്‍ കയറി. 45 അടിയോളം ഉയരമുള്ള തെങ്ങിന്റെ ഓല മടലുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു ഇയാള്‍. ഒടുവില്‍ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ഫയര്‍ഫോഴ്‌സ് കയര്‍ ഉപയോഗിച്ചു താഴെയിറക്കുകയായിരുന്നു. പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ALSO READ: ഇങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ ഫലം മറ്റൊന്നായാനെ! ബി.ജെ.പി ഒറ്റയ്ക്ക് അധികാരത്തിലും എത്തുമായിരുന്നു
ഇയാള്‍ ടൗണില്‍ ആക്രി വ്യാപാരം നടത്തുന്ന ആളാണെന്ന് പോലീസ് അറിയിച്ചു. മദ്യലഹരിയിലായിരുന്നു ഇയാള്‍ ഇങ്ങനെയൊരു സാഹസം ചെയ്തത്. ഇയാള്‍ മദ്യപിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചെന്നും എസ്‌ഐ ആര്‍.രാജീവ് അറിയിച്ചു. കൊട്ടാരക്കര ഫയര്‍ഫോഴ്‌സ് ലീഡിങ് ഫയര്‍മാന്‍ എസ്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍മാന്‍മാരായ പി. അനില്‍ കുമാര്‍, സി. രമേശ് കുമാര്‍, ഡി.സമീര്‍,എസ്. സുബീഷ്, ഫയര്‍മാന്‍ ഡ്രൈവര്‍ സജിലൂക്കോസ്, ഹോം ഗാര്‍ഡ് രഞ്ജിത് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Post Your Comments