Latest NewsKeralaNews

കൊച്ചി മെട്രോ: സമയ ക്രമങ്ങളിൽ തിങ്കളാഴ്ച മുതൽ മാറ്റം

കൊച്ചി: കൊച്ചി മെട്രോ ട്രെയിൻ സമയ ക്രമങ്ങളിൽ തിങ്കളാഴ്ച മുതൽ മാറ്റം. യാത്രക്കാർ കൂടുതലുള്ള സമയങ്ങളിൽ ഇടവേളയുടെ ദൈർഘ്യം കുറക്കാനാണ് തീരുമാനം. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനായാണ് പുതിയ തീരുമാനമെന്ന് കൊച്ചി മെട്രോ അധികൃതർ വ്യക്തമാക്കി. മെട്രോയുടെ ദൂരം കൂട്ടിയതോടെ യാത്രക്കാരുടെ എണ്ണത്തിലും വലിയ വർദ്ധനയാണുണ്ടായത്.

ALSO READ: ഉപതെരഞ്ഞെടുപ്പില്‍ ഒരുമിച്ച്‌ മത്സരിക്കാന്‍ സിപിഎം കോണ്‍ഗ്രസ് സഖ്യം

രാവിലെ ഒൻപത് മണിയ്ക്കും പത്ത് മണിയ്ക്കും ഇടയിലും വൈകിട്ട് നാല് മണിയ്ക്കും ഏഴ് മണിയ്ക്കും ഇടയിലുമുള്ള ട്രെയിനുകളുടെ ഇടവേളയാണ് കുറക്കുന്നതെന്ന് കെഎംആർഎൽ എംഡി അൽക്കേഷ് കുമാർ ശർമ്മ പറഞ്ഞു. നിലവിൽ ട്രെയിനുകൾ തമ്മിലുള്ള ഇടവേള ഏഴ് മിനിറ്റാണ്. ഇത് ആറ് മിനിറ്റാക്കിയാണ് കുറക്കുന്നത്.

ALSO READ: മാറിടത്തിൽ ക്യാമറ ഘടിപ്പിച്ച് 29 കാരി, പുരുഷന്മാർ തുറിച്ചു നോക്കി; യഥാർത്ഥ കാരണം വെളിപ്പെടുത്തി യുവതി

കൊച്ചി നഗരത്തിൽ ശക്തമായ മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ട ഇക്കഴിഞ്ഞ 21 ന് 75,274 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. ഒപ്പം ഐഎസ്എൽ മത്സരങ്ങളുള്ള ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനയുണ്ടായതായും മെട്രോ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button