Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

370 റദ്ദാക്കിയതിതോടെ ന്യൂനപക്ഷ അവകാശങ്ങളും തൊഴിലുകളും ലഭിക്കുമെന്ന പ്രതീക്ഷയോടെ ജമ്മുകശ്മീരിലെ സിഖുകാര്‍

ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ജമ്മു കശ്മീരിലെ സിഖുകാര്‍ക്ക് കൂടുതല്‍ പ്രതീക്ഷ.ന്യൂനപക്ഷ ആനുകൂല്യങ്ങളും തൊഴിവസരങ്ങളും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന ഉറച്ച വിശ്വാസത്തിലാണിവര്‍. ഒക്ടോബര്‍ 31 ന് ശേഷം ജമ്മു കശ്മീരില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ പദ്ധതികള്‍ നേരിട്ട് നടപ്പാക്കും. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ തന്റെ സമുദായത്തിലെ ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ശ്രീനഗര്‍ സ്വദേശിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായ അഗ്മോഹന്‍ സിംഗ് റെയ്‌ന പറഞ്ഞു.

സിഖുക്കാര്‍, ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍ എന്നിവരുടെ നിരവധി അഭ്യര്‍ത്ഥനകള്‍ ഉണ്ടായിരുന്നിട്ടും മുന്‍ ജമ്മു കശ്മീര്‍ സര്‍ക്കാരുകള്‍ ന്യൂനപക്ഷ കമ്മീഷന്‍ രൂപികരിക്കുന്നില്ലെന്നും അഗ്മോഹന്‍ സിംഗ് റെയ്‌ന കുറ്റപ്പെടുത്തി. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ലയും, മെഹബൂബ മുഫ്തിയും കശ്മീരിലെ സിഖുക്കാരുടെ ആവശ്യങ്ങള്‍ പരിശോധിക്കുമെന്നും വാഗ്ദാനം നല്‍കിയെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ലെന്നും സിഖുക്കാര്‍ കുറ്റപ്പെടുത്തി.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള കേന്ദ്ര സര്‍ക്കാര്‍ ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കുകയും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button