മുംബൈ : ദീപാവലിയ്ക്ക് ഓഫറുകളുമായി മാളുകളും സ്ഥാപനങ്ങളും . വിദേശത്തും സംസ്ഥാനത്തിനു പുറത്തും സാധനങ്ങള്‍ വാങ്ങാന്‍ മലയാളികളുടെ തിരക്ക്. വസ്ത്ര-ആഭരണ ശാലകളും ദീപാവലിത്തിളക്കത്തിലാണ്. മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമുള്ള ചുരിദാറുകള്‍, സാരി, കുര്‍ത്ത തുടങ്ങിയവയ്ക്ക് ആവശ്യക്കാരേറെയാണ്. സ്വര്‍ണാഭരണ ശാലകള്‍ ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദീപാവലിക്കു സ്വര്‍ണം വാങ്ങുന്നത് ശുഭകരമാണെന്നാണ് ഉത്തരേന്ത്യന്‍ വിശ്വാസം.
പല ദക്ഷിണേന്ത്യക്കാരും ഇതു പിന്തുടരുന്നു. ഉത്തരേന്ത്യന്‍ കടകളില്‍ മണ്‍ചെരാതുകള്‍, ചെറു വിളക്കുകള്‍, കുങ്കുമം, ചെറു പാത്രങ്ങള്‍ (താലി) തുടങ്ങിയവ വാങ്ങാന്‍ ഇന്നലെ വന്‍ തിരക്കായിരുന്നു. വിവിധ അലങ്കാര സാധനങ്ങളടങ്ങിയ ‘തോരണും’ ലഭ്യമാണ്. രണ്ടാഴ്ച മുന്‍പേ കച്ചവടം ഉഷാറായതായി കടയുടമകള്‍ പറഞ്ഞു.
Post Your Comments