ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ ബെംഗളൂരുവിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് ഉജ്വല സ്വീകരണം നല്കി പ്രവര്‍ത്തകര്‍.റോഡിന് ഇരുവശത്തും ബാനറുകളും ഫ്ളക്സുകളും പ്രവര്‍ത്തകര്‍ സ്ഥാപിച്ചിരുന്നു. വിമാനത്താവളത്തില്‍നിന്ന് ആരംഭിച്ച റാലി സദാഹള്ളി ഗേറ്റ് വരെ നീണ്ടു.125കിലോ ആപ്പിള്‍ ഉപയോഗിച്ച് തയ്യാറാക്കിയ മാലയും പ്രവര്‍ത്തകര്‍ ശിവകുമാറിനായി ഒരുക്കിയിരുന്നു.
മദ്യപിച്ച ഡ്രൈവർ ഓടിച്ച ബസ് മേലെ പാഞ്ഞ് കാൽനടയാത്രക്കാരായ യുവദമ്പതികൾക്ക് ദാരുണാന്ത്യം
ഇരുപതുപേര്‍ ചേര്‍ന്നാണ് ഈ മാല തയ്യാറാക്കിയതെന്ന് ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.കഴിഞ്ഞമാസമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. നാലാഴ്ചയോളം അദ്ദേഹം തിഹാര്‍ ജയിലില്‍ കഴിഞ്ഞു. ഒക്ടോബര്‍ 23നാണ് ശിവകുമാറിന് ജാമ്യം ലഭിച്ചത്.വന്‍ അഴിമതിക്കും കള്ളപ്പണം വെളുപ്പിക്കലിനും കുറ്റം ചുമത്തപ്പെട്ട ഒരു നേതാവ് ജയിലില്‍നിന്ന് വരുമ്പോള്‍ ഹീറോയ്ക്ക് നല്കുന്നതിനു പോലുള്ള സ്വീകരണം നല്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ മാനസികാവസ്ഥ എന്താണ് എന്ന് കര്‍ണാടക ബി.ജെ.പി ട്വിറ്ററില്‍ ആരാഞ്ഞു.
Post Your Comments