Latest NewsKeralaNews

പന്ത്രണ്ടുകാരനെ അശ്ലീല വീഡിയോ കാട്ടി ലൈംഗികബന്ധത്തിലേര്‍പ്പെട്ട യുവതികള്‍ക്കെതിരെ കേസ്: ഒരാള്‍ വീട്ടമ്മ; സംഭവം കേരളത്തില്‍ തന്നെ

കണ്ണൂര്‍•പന്ത്രണ്ടു വയസുകാരനെ അശ്ലീല വീഡിയോ കാട്ടി ലൈംഗികമായി പീഡിപ്പിച്ച രണ്ട് യുവതികള്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ ഒരാള്‍ വീട്ടമ്മയാണ്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നത്തിനുള്ള പോക്സോ നിയമപ്രകാരമാണ് കേസ്.

തലശേരിക്ക് അടുത്തുള്ള പഞ്ചായിത്തില്‍ ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. വീട്ടമ്മയായ യുവതിയും സുഹൃത്തായ മറ്റൊരു യുവതിയും ചേര്‍ന്ന് പന്ത്രണ്ട് വയസുകാരനെ അശ്ലീല വീഡിയോ കാണിച്ച് കൊടുക്കുകയും പിന്നീട് ഇരുവരും ചേര്‍ന്ന് കൂട്ടിക്കൊണ്ട് പോയി ശാരീരിക ബന്ധത്തില്‍ നിര്‍ബന്ധിക്കുകയായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെട്ടതായി അറിയിച്ചപ്പോള്‍, മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് കുട്ടി വിവരം തുറന്നുപറയുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും കുട്ടിയില്‍ നിന്നും 164 പ്രകാരം മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button