KeralaLatest NewsNews

ഉപതിരഞ്ഞെടുപ്പിൽ കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരാജയം : പ്രതികരണവുമായി അടൂര്‍ പ്രകാശ്

തിരുവനന്തപുരം : കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരാജയത്തിൽ പ്രതികരണവുമായിഅടൂര്‍ പ്രകാശ് എം.പി. പത്തനംതിട്ട ഡിസിസിക്കുണ്ടായ വീഴ്ചയാണ് കോന്നിയിലെ പരാജയത്തിന്റെ പ്രധാന കാരണമെന്നു അദ്ദേഹം വിമർശിച്ചു.

മതവും ജാതിയും മറ്റ ഘടകങ്ങളൊന്നും പരിഗണിക്കാതെയാണ് താന്‍ റോബിന്‍ പീറ്ററുടെ പേര് നിര്‍ദേശിച്ചത്. എന്നാല്‍ പാര്‍ട്ടി പിന്നീട് മോഹന്‍ രാജിനെ നിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ അത് പൂര്‍ണ്ണമായി അംഗീകരിച്ചു. കോന്നിയിലെ തോല്‍വിയെ കുറിച്ച് കെപിസിസി ഗൗരവമായി പഠിക്കുകയും നടപടിയെടുക്കുകയും വേണം. ഇല്ലെങ്കില്‍ പത്തനംതിട്ടയില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി ആവര്‍ത്തിക്കും. താന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഒളിച്ചോടിയെന്ന പ്രചാരണം ശരിയല്ല. പ്രചാരണങ്ങളില്‍ പൂര്‍ണ്ണമായും പങ്കാളിയായി. ഒന്നില്‍ നിന്നും ഒളിച്ചോടി പോകുന്ന ആളല്ല താൻ. ഇടതുപക്ഷത്തിന്റെ മണ്ഡലമായിരുന്ന കോന്നി ഞാന്‍ പിടിച്ചെടുത്തതാണ്. ആദ്യം എനിക്ക് 806 വോട്ടിന്റെ ഭൂരിപക്ഷം മാത്രമായിരുന്നു ലഭിച്ചിരുന്നത്. തുടര്‍ന്ന് മണ്ഡല പുനരേകീകരണ ഘട്ടമൊഴിച്ച് ഓരോ തവണയും ഭൂരിപക്ഷം വര്‍ധിപ്പിച്ച്‌ ഇരുപതിനായിരത്തിന് മുകളിലെത്തിക്കാൻ തനിക്ക് കഴിഞ്ഞു. കോന്നിയിലെ ജനങ്ങളെ എനിക്ക് നല്ല പോലെ മനസ്സിലാക്കാനാകും. പാര്‍ട്ടിയും മതവും ജാതിയും നോക്കാതെ തന്നെയാണ് അവര്‍ എന്നെ സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തോല്‍വിയില്‍ വലിയ ഖേദമുണ്ട്. ഡിസിസിക്കാണ് പ്രചാരണത്തിന്റേയും മറ്റും പൂര്‍ണ്ണ ചുമതലയുണ്ടായിരുന്നത്. അവരുടെ പ്രചാരണം ജനങ്ങളിലെത്തിയിട്ടുണ്ടാകില്ല. തോല്‍വി സംബന്ധിച്ച്‌ തനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും. പാര്‍ട്ടി ഫോറത്തില്‍ മാത്രമേ ഇക്കാര്യങ്ങള്‍ പറയൂ എന്നും  അടൂര്‍ പ്രകാശ് പറഞ്ഞു.

Also read : മത്സരിച്ചാല്‍ ജയം ഉറപ്പിക്കാന്‍ അതിമാനുഷന്‍ അല്ല, ശ്രീധരന്‍ പിള്ളയ്ക്ക് കിട്ടിയത് അംഗീകാരം; പ്രതികരണവുമായി കുമ്മനം

23 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കോന്നിയിൽ ഇടത് മുന്നണി ജയിക്കുന്നത്. യു.ഡി.എഫിന്റെ കുത്തക മണ്ഡലമായ കോന്നിയിൽ ഒൻപതിനായിരത്തി തൊള്ളായിരത്തി അൻപത്തിമൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽ ഡി.എഫ് സ്ഥാനാർഥി കെ.യു ജനീഷ് കുമാർ ജയിച്ചത്. അടൂർ പ്രകാശ് തുടർച്ചയായി ജയിക്കുകയും 2016ൽ 20,748 വോട്ടിന്റെ ഭൂരിപക്ഷം നേടുകയും ചെയ്ത മണ്ഡലത്തിലാണ് ജനീഷ് കുമാർ ചരിത്രനേട്ടം സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button