കേരളത്തില്‍ സ്തനാര്‍ബുദം കണ്ടെത്തുന്നത് മിക്ക കേസുകളിലും വളരെ വൈകിയെന്ന് റിപ്പോര്‍ട്ട് .
ഇന്ത്യയില്‍ പുരുഷന്‍മാരില്‍ ഓറല്‍ കാന്‍സറും സ്ത്രീകളില്‍ സ്തനാര്‍ബുദവും വരുന്നതിന്റെ തോത് ഇപ്പോള്‍ വര്‍ധിച്ച് വരുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ തന്നെ കണ്ടുപിടിച്ചാല്‍ മാറ്റാവുന്ന കാന്‍സര്‍ രണ്ടോ മൂന്നോ അതോ അവസാന ഘട്ടത്തിലോ കണ്ടെത്തുമ്പോള്‍ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കൂടുതല്‍ പ്രയാസമായി തീരുന്നു.
സ്തനാര്‍ബുദ ലക്ഷണങ്ങള്‍ സ്ത്രീകള്‍ക്ക് സ്വന്തമായി പരിശോധിക്കാവുന്നതാണ്. എന്നാല്‍ സംസ്ഥാനത്തെ മിക്ക സ്ത്രീകള്‍ക്കും ഇതിനെ പറ്റി അറിവ് കുറവും.
ആദ്യ ഘട്ടത്തില്‍ സാധാരണയായി മാറിടത്തില്‍ വേദനയില്ലാത്ത മുഴകള്‍ പ്രത്യക്ഷപ്പെടും. ഇതിനെ അവഗണിക്കുമ്പോഴാണ് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുക. വല്ല തടിപ്പോ മുഴകളോ മാറിടത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന് സ്ത്രീകള്‍ക്ക് സ്വയം പരിശോധിച്ച് അറിയാവുന്നതാണ്
Post Your Comments