പോഷകസമ്പുഷ്ടമായതും ഏറെ ഗുണങ്ങള്‍ നിറഞ്ഞതുമാണ് കറ്റാര്‍വാഴയുടെ ഉള്ളിലെ കാമ്പ്. ശരീര സൗന്ദര്യ വര്‍ധക വസ്തുക്കളിലും ഔഷധങ്ങളിലുമെല്ലാം സ്ഥിര സാന്നിദ്ധ്യമാണ് കറ്റാര്‍വാഴ. ജ്യൂസിന്റെ രൂപത്തിലും ഷെയ്ക്ക് ആയുമെല്ലാം കറ്റാര്‍വാഴയുടെ ജ്യൂസ് ഉപയോഗിക്കാം.
വണ്ണം കുറക്കാന്‍ കഷ്ടപ്പെട്ടു നടക്കുന്നവര്‍ക്കുള്ള ഒരു ഉത്തമ ഉപാധിയാണ് ഇത്. എല്ലാ ദിവസവും കറ്റാര്‍വാഴ പയോഗിച്ച് ഉണ്ടാക്കാന്‍ സാധിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം. കറ്റാര്‍വാഴയുടെയും നാരങ്ങയുടെയും ജ്യൂസ് എടുത്ത് എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തെ ആകെ ഇത് ശുദ്ധീകരിക്കുന്നു.
ഉച്ചയ്ക്കു മുന്‍പ് പറ്റിയ ഒന്നാണ് കറ്റാര്‍വാഴയുടെയും ജിഞ്ചര്‍ ടീയുടെയും മിശ്രിതം. ഗുണങ്ങളുടെ ഒരു കലവറയാണ് ഇഞ്ചി. അതിനോടൊപ്പം കറ്റാര്‍വാഴ കൂടി ചേരുമ്പോള്‍ എന്തുകൊണ്ടും മികച്ചൊരു പാനീയമായി ഇത് മാറുന്നു. ശരീരത്തിലെ അനാവശ്യമായ ഫാറ്റ് ഇത് ഒഴിവാക്കുന്നു. വളരെ എളുപ്പത്തില്‍ തയാറാക്കാന്‍ സാധിക്കുന്ന ഒന്നാണിത്.
പൈനാപ്പിള്‍, കുക്കുമ്പര്‍ കറ്റാര്‍വാഴ ജ്യൂസ് പേരു പോലെ തന്നെ രുചിയിലും കേമനാണിത്. ഉച്ചയ്ക്ക് ഭക്ഷണമൊക്കെ കഴിഞ്ഞ് ഒരു ജ്യൂസ് കുടിക്കണമെന്നു തോന്നുമ്പോള്‍ ഇത് പരീക്ഷിക്കാം. ദഹനം മെച്ചപ്പെടുത്താനും ശരീരം ശുദ്ധീകരിക്കാനും വളരെ നല്ലതാണ് പൈനാപ്പിള്‍. വെള്ളരിക്കയില്‍ ധാരാളമായി ഫൈബര്‍ അടങ്ങിയിട്ടുണ്ട്.
Post Your Comments