KeralaLatest NewsNews

വ്യാപാരി ഹര്‍ത്താലില്‍ മെഡിക്കല്‍ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിയ്ക്കുമോ എന്നതിനെ കുറിച്ച് ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍

കൊച്ചി: വ്യാപാരി ഹര്‍ത്താലില്‍ മെഡിക്കല്‍ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിയ്ക്കുമോ എന്നതിനെ കുറിച്ച്  ഓള്‍ കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന്‍. വ്യാപാരികളെ ഉപദ്രവിക്കുന്ന നികുതി വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഈ മാസം 29ന് സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോറുകള്‍ അടച്ചിടും. മരുന്നുകളുടെ മൊത്ത വിതരണ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍ അറിയിച്ചു.

29 ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. വാറ്റ് നിയമത്തിന്റെ മറവില്‍ വ്യാപാരികളെ മാനസികമായി പീഡിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. അന്നേ ദിവസം ജില്ലാ കലക്ട്രേറ്റുകളിലേക്കും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ഖജനാവിലേക്ക് വരുമാനമുണ്ടാക്കാന്‍ വ്യവസായികളെ പീഡിപ്പിക്കുന്ന തരത്തിലുള്ള ഹീനമായ നടപടികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് സ്ഥാപനങ്ങള്‍ അടച്ചിട്ട് തെരുവില്‍ ഇറങ്ങുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ നേരത്തെ പറഞ്ഞിരുന്നു.

shortlink

Post Your Comments


Back to top button