ടാക്‌സി കാറില്‍ യുവതിയുടെ പ്രസവമെടുത്ത വനിതാ പോലീസിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ. മലേഷ്യയിലെ പോലീസ് ഓഫീസര്‍ ലാന്‍സ് കോര്‍പല്‍ എന്‍. കോമതിയാണ് സോഷ്യൽ മീഡിയയുടെ അഭിനന്ദനം ഏറ്റുവാങ്ങുന്നത്. ടെര്‍മിനല്‍ ബെര്‍സെപാടു സെലാടാനിലെ പോലീസ് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഇരിക്കുമ്പോഴാണ് പൂര്‍ണ്ണഗര്‍ഭിണിയായ ഇന്തോനേഷ്യക്കാരി തനിക്ക് പ്രസവവേദന തുടങ്ങിയതായി പോലീസുകാരിയെ അറിയിച്ചത്. അവസ്ഥ കണ്ട കോമതി ഉടന്‍ ഒരു ടാക്‌സി വിളിച്ച് ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായി.
Read Also: ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു, യുഡിഎഫ് ഹർത്താൽ ആഹ്വാനം
എന്നാൽ വഴിയിൽ പ്രസവം നടക്കുകയായിരുന്നു. വനിതാ പോലീസിന്റെ സഹായത്തോടെയായിരുന്നു പ്രസവം. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. ആശുപത്രിയില്‍ കുഞ്ഞിനെ എടുത്ത് അമ്മയ്‌ക്കൊപ്പം നില്‍ക്കുന്ന കോമതിയുടെ ചിത്രം റോയല്‍ മലേഷ്യ പോലീസ് തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ആ അമ്മ ഒരിക്കലും മറക്കാത്ത ഒരു പ്രവൃത്തിയാണ് പോലീസുകാരി ചെയ്തതെന്നാണ് സോഷ്യൽ മീഡിയ വ്യക്തമാക്കുന്നത്.
Post Your Comments