തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണ വില വർദ്ധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഇതനുസരിച്ച് ഗ്രാമിന് 3,585 രൂപയിലും, പവന് 28,680 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ ദിവസം പവന് ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമായിരുന്നു വില. നേരത്തെ ഇതായിരുന്നു ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്.
ഒക്ടോബർ 15നു ശേഷം ഏഴു ദിവസം കഴിഞ്ഞു സ്വർണ വില ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. ഇതനുസരിച്ച് പവനു 28,320 രൂപയും ഗ്രാമിന് 3,540 രൂപയുമായിരുന്നു വില. ശേഷം കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പഴയ നിരക്കിൽ എത്തിയ ശേഷമാണ് ഇന്ന് വില വീണ്ടും കൂടിയത്. ഒക്ടോബർ മാസത്തിലെ ആദ്യ നാല് ദിവസംകൊണ്ട് പവന് 680 രൂപയാണ് വർദ്ധിച്ചത്. ഒന്നാം തീയതി ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിരുന്നു. പവന് 27,520 രൂപയും, ഗ്രാമിന് 3440രൂപയുമായിരുന്നു വില. സെപ്റ്റംബര്‍ നാലിനു സ്വർണത്തിനു റെക്കോർഡ് വില രേഖപ്പെടുത്തി. അന്താരാഷ്ട്ര തലത്തിലേക്ക് വരുമ്പോൾ ഇന്ന് ഔണ്‍സിന് (31.1ഗ്രാം) 1,505.69 ഡോളര്‍ ആണ് വില.
Post Your Comments