കൊച്ചി: അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പതിവുപോലെ കുറേ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ന്യൂനപക്ഷങ്ങളും ചേര്‍ന്ന് ബിജെപിയെ തോല്‍പ്പിച്ചു, പക്ഷേ, ബിജെപി തോറ്റിട്ടില്ലെന്നാണ് സംവിധായകനും ബിജെപി നേതാവുമായ രാജസേനന്റെ അഭിപ്രായം. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് രാജസേനന്റെ പ്രതികരണം. ബിജെപി തോറ്റിട്ടില്ലെന്നും എവിടെയും തോല്‍ക്കാന്‍ പോകുന്നില്ലെന്നും ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണുമ്പോള്‍ മനസിലാകുമെന്നും രാജസേനന്‍ പറഞ്ഞു.
‘പതിവുപോലെ കുറേ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ന്യൂനപക്ഷങ്ങളും ചേര്‍ന്ന് ബിജെപിയെ തോല്‍പ്പിച്ചു. പക്ഷേ, ബിജെപി തോറ്റിട്ടില്ല എന്നും എങ്ങും തോല്‍ക്കത്തില്ല എന്നും മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തിരഞ്ഞെടുപ്പ് ഫലം കാണുമ്പോള്‍ ഏത് മലയാളിക്കും മനസിലാകും. പക്ഷേ, മനസിലാകാത്തതുപോലെ നടിച്ചുകൊണ്ട്…അല്ലെങ്കില്‍ മനസിലാകാത്തതുകൊണ്ട് വീണ്ടും ചെയ്ത ഒരു കയ്യബദ്ധം എന്നു കരുതിയാല്‍ മതി മൂന്ന് സീറ്റുകളിലെ യുഡിഎഫിന്റെ വിജയവും രണ്ട് സീറ്റിലെ എല്‍ഡിഎഫിന്റെ വിജയവും” രാജസേനന്‍ പറഞ്ഞു.
സുരേന്ദ്രനെയോ സുരേഷിനെയോ പ്രകാശ് ബാബുവിനെയോ തോല്‍പ്പിച്ചപ്പോള്‍ ആര്‍ക്കൊക്കെയോ എവിടെയൊക്കെയോ സന്തോഷം തോന്നി കാണും. പക്ഷേ, വളരെ അടുത്തുതന്നെ ന്യൂനപക്ഷവും ബിജെപിയും ഒന്നിച്ചുനിന്ന് കേരളം ഭരിക്കുന്ന കാലമുണ്ടാകും. രാജ്യം മുഴുവന്‍ ആര്‍എസ്എസും ബിജെപിയും പടര്‍ന്നു പന്തലിക്കുമ്പോള്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് മാറിനില്‍ക്കാന്‍ സാധിക്കില്ല. അവരും സ്വന്തം ഇഷ്ടത്തില്‍ ബിജെപിയെ പിന്തുണയ്ക്കും. കേരളം ബിജെപി ഭരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശവും വേണ്ട എന്നും രാജസേനന്‍ വീഡിയോയില്‍ പറയുന്നു.
https://www.facebook.com/rajasenan.nair/videos/1404540463044500/?t=0
Post Your Comments