Latest NewsKeralaNews

ഗവര്‍ണര്‍ പദവി; പ്രതികരണവുമായി പിഎസ് ശ്രീധരന്‍ പിള്ള

കോഴിക്കോട്: മിസോറാം ഗവര്‍ണര്‍ പദവി ലഭിച്ചതിൽ പ്രതികരണവുമായി പിഎസ് ശ്രീധരന്‍ പിള്ള. ഗവര്‍ണര്‍ പദവി സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്നും ഗവര്‍ണര്‍ പദവി ജനസേവനത്തിനുള്ള ഉപാധിയായി കാണുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി. പ്രധാനമന്ത്രി നാലു ദിവസം മുന്‍പ് വിളിച്ചിരുന്നു. അഡ്രസ് ഒക്കെ ചോദിച്ചിരുന്നുവെന്നും പ്രധാനമന്ത്രിയുടെ തീരുമാനം അംഗീകരിക്കുകയാണെന്നും ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറയുകയുണ്ടായി.

Read also: രണ്ട് സംസ്ഥാനങ്ങളിലും ആംആദ്മി പാര്‍ട്ടിയെ പിന്നിലാക്കി നോട്ട

ഗവര്‍ണര്‍ ആകാന്‍ ശ്രമം നടത്തിയിട്ടില്ല. ഒരിക്കലും പാര്‍ട്ടിയുടെ ചട്ടക്കൂട് ലംഘിച്ചിട്ടില്ല. ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണ് രാഷ്ട്രീയ പ്രവര്‍ത്തനം. പാര്‍ട്ടി പദവിക്കോ സ്ഥാനാര്‍ഥിത്വത്തിനോ ഇന്നുവരെ ആരെയും സമീപിച്ചിട്ടില്ല. എഴുത്തും വായനയും കോടതിയുമൊക്കെയായാണ് കഴിയുന്നത്. എല്ലാ സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button