KeralaLatest NewsNews

വനമേഖലയിലെ ഖനനം; സുപ്രീം കോടതി നിർദ്ദേശം പാലിക്കാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: വനത്തിനടുത്ത് ഒരു കിലോ മീറ്റർ ചുറ്റളവിൽ ഖനനം ആകാമെന്നുള്ള സംസ്ഥാന സർക്കാർ നിലപാട് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് വിലയിരുത്തൽ. വന്യ ജീവി സങ്കേതങ്ങൾക്കും, ദേശീയ ഉദ്യാനങ്ങൾക്കും പത്തു കിലോ മീറ്റർ ചുറ്റളവിൽ മാത്രമേ ഖനനം പാടുള്ളു എന്നാണ് കോടതി നിർദ്ദേശം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. സംസ്ഥാന സർക്കാരുകൾക്ക് ദൂര പരിധി നിശ്ചയിക്കാൻ അധികാരം നല്കിയിട്ടുണ്ടെകിലും പിണറായി സർക്കാർ ഒരു കിലോ മീറ്റർ പരിധിക്കുള്ളിൽ ഖനനം അനുവദിച്ച തീരുമാനത്തിൽ ഉടൻ വിശദീകരണം നൽകേണ്ടി വരും.

ALSO READ: ശിവസേനയുടെ കാലുപിടിച്ചാൽ അധികാരം കിട്ടുമോ? എൻ സി പിയിൽ തിരക്കിട്ട ചർച്ച; പവാർ പരുങ്ങലിൽ

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സമയത്ത് കേരളത്തിലെ ക്വാറികളുടെ എണ്ണം 2500 ആയിരുന്നു. പക്ഷേ, ഇപ്പോഴത് ആറായിരത്തിനടുത്താണ്. 8 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിയമ വിധേയമായും അല്ലാത്തതുമായ 4500 ക്വാറികള്‍ ഉണ്ടായി. 2011 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വന്നപ്പോള്‍ ജനവാസ കേന്ദ്രങ്ങള്‍, റോഡുകള്‍, നദികള്‍ എന്നിവയില്‍ നിന്നും ക്വാറികളിലേക്കുള്ള ദൂരം 200 മീറ്റര്‍ ആയിരുന്നു. പിന്നീടവര്‍ അത് 100 മീറ്ററാക്കി കുറച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് കേവലം ഒരു വര്‍ഷത്തിനുള്ളില്‍ അത് 50 മീറ്ററാക്കി കുറച്ചു. ഇപ്പോഴുള്ള ആറായിരത്തിനടുത്ത് ക്വാറികളില്‍ 750 എണ്ണം മാത്രമേ നിയമാനുസൃതമായിട്ടുള്ളതുള്ളൂ.

ALSO READ: ശ്രീകുമാർ മേനോന് എതിരായ കേസ്: ക്രൈം ബ്രാഞ്ച് നടപടികൾ വേഗത്തിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

5000ല്‍ അധികം അനധികൃത ക്വാറികള്‍ നിരോധിക്കാനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇത്തരം ക്വാറികള്‍ ഉണ്ടാക്കുന്ന പ്രകമ്ബനം, അതുവഴി ഭൂമിക്കുണ്ടാകുന്ന ആഘാതം, ഉപരിതല വിള്ളലുകളുടെ വ്യാപ്തി എന്നിങ്ങനെയുള്ള ഒരു ശാസ്ത്രീയ വിവരങ്ങളും സര്‍ക്കാരിന്റെ പക്കലില്ല. എന്തിനേറെ എത്ര പാറ പൊടിക്കുന്നുണ്ട് എന്ന കേവല കണക്കു പോലുമില്ല. ഇപ്പോള്‍ മഴ വന്നപ്പോള്‍ തല്‍ക്കാലം ഖനനം അനിശ്ചിത കാലത്തേക്ക് നിരോധിച്ചിരുന്നു. എന്നാല്‍ വീണ്ടും അനുമതി നല്‍കിയിരിക്കുന്നു. സര്‍ക്കാര്‍ ഈ നടപടികളില്‍ നിന്ന് പിന്‍മാറേണ്ടിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button