പഴങ്ങളും ഇലക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചീര പോലുള്ള ഇലക്കറികളില്‍ ലൂട്ടിന്‍, സീക്‌സാന്തിന്‍ എന്നീ പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി കുറയുന്നതു പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും ഇവ കണ്ണിനെ സംരക്ഷിക്കും. അതേ പോലെ മീനും മീനെണ്ണ അടങ്ങിയ ഭക്ഷണവും ശീലമാക്കുന്നതും നല്ലതാണ്. മത്സ്യങ്ങളില്‍ അടങ്ങിയിട്ടുള്ള ഓമേഗ 3 ഫാറ്റി ആസിഡുകള്‍ കാഴ്ച്ചക്കുറവുണ്ടാവാനുള്ള സാധ്യത കുറയ്ക്കുന്നു.
കാഠിന്യമേറിയ സൂര്യപ്രകാശത്തിലിറങ്ങുമ്പോള്‍ സണ്‍ഗ്ലാസ് ധരിക്കുകയോ വീതി കൂടിയ തൊപ്പി ധരിക്കുകയോ ചെയ്യുക. അള്‍ട്രാ വയലറ്റ് രശ്മികള്‍ കണ്ണുകളില്‍ ആഘാതമേല്‍പ്പിക്കുന്നത് കുറയ്ക്കാനാണിത്. പ്രായമായവരുടെ കണ്ണുകളില്‍ അള്‍ട്രാവയലറ്റ് രശ്മികളേറ്റാല്‍ ഞരമ്പുകള്‍ക്ക് തകരാര്‍ സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. പൊടിപടലങ്ങളുള്ളപ്പോഴും ബൈക്കില്‍ പോകുമ്പോഴുമെല്ലാം കണ്ണട ധരിക്കുക. അസ്വസ്ഥത തോന്നിയാല്‍ കണ്ണ് ശുദ്ധജലത്തില്‍ കഴുകുകയും വേണം.
കണ്ണുകളില്‍ മേക്കപ്പ് ചെയ്യാനുപയോഗിക്കുന്ന വസ്തുക്കള്‍ ആറ് മാസത്തിലൊരിക്കല്‍ മാറ്റുക. മേക്കപ്പുകള്‍ വഴി ബാക്ടീരിയ കണ്‍പീലികളേയും കണ്‍പോളയെയും ബാധിക്കാം. ഇത് കണ്ണൂകള്‍ക്ക് ദോഷകരമായി മാറാന്‍ സാദ്ധ്യതയുണ്ട്. ചൊറിച്ചിലോ നീറ്റലോ അനുഭവപ്പെടുകയാണെങ്കില്‍ അവ വീണ്ടും ഉപയോഗിക്കാതിരിക്കേണ്ടതാണ്. കോണ്ടാക്റ്റ് ലെന്‍സുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സമയപരിധിക്കപ്പുറം ഉപയോഗിക്കാതിരിക്കുക. മാത്രവുമല്ല കോണ്ടാക്റ്റ് ലെന്‍സുകള്‍ ധരിച്ച് ഉറങ്ങിപോകാതിരിക്കാനും ശ്രദ്ധിക്കണം.
Post Your Comments