ന്യൂഡല്‍ഹി: ഹവാല ഇടപാട് കേസില്‍ ഡി കെ ശിവകുമാറിന് ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അപേക്ഷ സമര്‍പ്പിച്ചു. ഒക്ടോബര്‍ 23 നാണ് ഡല്‍ഹി ഹൈക്കോടതി ശിവകുമാറിന് ജാമ്യം അനുവദിച്ചത്.ഏഴുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഹവാല ഇടപാട് എന്നീ വകുപ്പുകളാണ് ശിവകുമാറിനെതിരെയുള്ളത്.
2017 ല്‍ കര്‍ണാടക മന്ത്രിയായിരുന്ന സമയത്ത് ശിവകുമാറുമായി ബന്ധമുള്ള ഡല്‍ഹിയിലെയും ബംഗളൂരുവിലെയും 60 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 8.59 കോടി രൂപ പിടിച്ചെടുത്തിരുന്നു.നിലവില്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) കണക്കുപ്രകാരം 251 കോടി രൂപയുടെ ആസ്തിയുള്ള രാജ്യത്തെ സമ്പന്ന രാഷ്ട്രീയക്കാരിലൊരാളാണ് ഡി.കെ ശിവകുമാര്‍.
Post Your Comments