Latest NewsKeralaNews

ശ്രീകുമാർ മേനോന് എതിരായ കേസ്: ക്രൈം ബ്രാഞ്ച് നടപടികൾ വേഗത്തിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: സംവിധായകൻ ശ്രീകുമാർ മേനോന് എതിരായ നടി മഞ്ജു വാരിയറുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് നടപടികൾ തുടങ്ങി. അതേസമയം, ഇന്നലെ മഞ്ജു വാരിയറുടെ മൊഴിയെടുക്കാൻ സാധിച്ചില്ല. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മഞ്ജു വാഗമണിലായതിനാലാണ് മൊഴിയെടുക്കാൻ സാധിക്കാഞ്ഞത്. ഷൂട്ടിങ് കഴിഞ്ഞ് രണ്ടുദിവസത്തിനകം കൊച്ചിയിലെത്തി ക്രൈംബ്രാഞ്ചിനു മുന്‍പാകെ മൊഴി നല്‍കാമെന്ന് മഞ്ജു വാര്യര്‍ അറിയിച്ചതായി കേസ് അന്വേഷിക്കുന്ന തൃശ്ശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് എസിപി സി.ഡി ശ്രീനിവാസന്‍ പറഞ്ഞു.

ALSO READ: കനത്ത ഇടിവ്: ജനപ്രിയ വാഹന നിർമ്മാതാക്കളുടെ മോഡലുകൾ വാങ്ങാൻ ആളില്ല

കഴിഞ്ഞ ദിവസമാണ് തന്നെ നിരന്തരം അപമാനിക്കുന്നുവെന്നും അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായും കാണിച്ച് ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു പരാതി നല്‍കിയത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ മഞ്ജുവാര്യര്‍ ഡിജിപിക്കു നല്‍കിയ പരാതി തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന് കൈമാറുകയായിരുന്നു. മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യാനും മൊഴി രേഖപ്പെടുത്താനും വിളിച്ചുവരുത്തുക.

ALSO READ: തമിഴ്‌നാട്ടിലും തെലങ്കാനയിലും കരുത്തുകാട്ടി ഭരണകക്ഷികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button