പെട്ടന്നു ദഹിക്കുന്ന ആഹാരം പ്രഭാത ഭക്ഷണമായി ഉപയോഗിക്കുന്നതാണു നല്ലത്. ഇഡ്ഡലിയും ദോശയും പോലെയുള്ള ആഹാരം ഇക്കാര്യത്തില്‍ ഏറെ മികച്ചതാണ്. ഇതു നിങ്ങളുടെ ബുദ്ധിയും ആരോഗ്യത്തെയും മികച്ചതാക്കും. എന്നാൽ രാവിലെ കഴിക്കാൻ പാടില്ലാത്ത ആഹാരങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. പാന്‍ കേക്കുകളും ഡോണറ്റുകളും രാവിലെ കഴിക്കരുത്. ആവശ്യത്തിലുമധികം മധുരമുള്ള ഇവ കഴിക്കുന്നതു ദിവസം മുഴുവന്‍ ക്ഷീണം ഉണ്ടാകുന്നത് കാരണമാകും.
ഷെയ്ക്കിൽ ധാരാളം മധുരം അടങ്ങിയിട്ടുണ്ട് . ഇതു ശരീരത്തിന് ദോഷമാണ്. കുട്ടികളുടെ ഭക്ഷണത്തില്‍ രാവിലെതന്നെ ഷേയ്ക്ക് ഉള്‍പ്പെടുത്തിയാല്‍ അവരുടെ ഉന്മേഷം നഷ്ടപ്പെടും. കൂടാതെ സാൻഡ്‌വിച്ചും ബര്‍ഗറും പ്രഭാതഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്.
Post Your Comments