തിരുവനന്തപുരം: ചക്ക, കശുമാങ്ങ, വാഴപ്പഴം മുതലായ പഴങ്ങളില്‍നിന്നും കാര്‍ഷിക ഉത്പ്പന്നങ്ങളില്നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയ പാനീയങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കേരള കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.ഇതനുസരിച്ചു പഴവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍നിന്നു വൈന്‍ ഉത്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് അബ്കാരി നിയമങ്ങള്‍ക്ക് അനുസൃതമായി ലൈസന്‍സ് നല്‍കാനും തീരുമാനിച്ചു.
ലൈംഗിക ഉത്തേജനത്തിനായി കരടികളെ കൊന്നിരുന്ന വേട്ടക്കാരൻ അറസ്റ്റിൽ
ഇതിനു വേണ്ടി ബന്ധപ്പെട്ട അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. ഇതോടെ സോഷ്യൽ മീഡിയ ഉൾപ്പെടെ വലിയ പ്രതിഷേധമാണ് നടക്കുന്നത്.നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു കാര്‍ഷിക സര്‍വകലാശാല ശിപാര്‍ശ സമര്‍പ്പിച്ചത്
Post Your Comments