ദുബായ്: റാസൽഖൈമ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് സർവീസുമായി സ്പൈസ് ജെറ്റ്. ഈ വർഷം ഡിസംബർ മുതൽ ആഴ്ചയിൽ അഞ്ചു സർവീസുകൾ ആരംഭിക്കുമെന്ന് സ്പൈസ് ജെറ്റ് ചെയർമാനും എംഡിയുമായ അജയ് സിങ് അറിയിച്ചു. ബോയിങ് 737 ഉപയോഗിച്ചാവും സർവീസ് നടത്തുക. ഇത് ഇക്കണോമിക് ഫ്ലൈറ്റാണ്. ഇതിനൊപ്പം സ്പൈസ് മാക്സ് എന്ന അൽപം കൂടി ഉയർന്ന നിരക്കും സൗകര്യങ്ങളുമുള്ള ഫ്ലൈറ്റുകളും പരിഗണനയിലുണ്ട്.
Read also: വീടിനു മുന്നില്‍ യുവാക്കളുടെ വഴക്ക് അന്വേഷിയ്ക്കാനെത്തിയ ഗൃഹനാഥന് ക്രൂര മര്‍ദ്ദനം
3400 ഇന്ത്യൻ കമ്പനികൾ ആസ്ഥാനമായുള്ള റാസൽഖൈമയിൽ വികസനത്തിന് ഏറെ സാധ്യതകളുണ്ടെന്ന് അജയ് സിങ് പറയുകയുണ്ടായി. .ഡൽഹിയിലേക്ക് റാസൽഖൈമയിൽ നിന്ന് വിമാന സർവീസ് ആരംഭിച്ച് ഇന്ത്യയുമായി കൂടുതൽ സഹകരണത്തിന് ലക്ഷ്യം വയ്ക്കുന്നതായി റാസൽഖൈമ വിമാനത്താവളം സിഇഒ സഞ്ജയ് ഖന്നയും വ്യക്തമാക്കി. രാജ്യാന്തര തലത്തിൽ സ്പൈസ് ജെറ്റ് സർവീസ് നടത്തുന്ന 11-ാമത് ഇടമാണ് റാസൽഖൈമ.
Post Your Comments