ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകൾ തുടങ്ങുന്നതിനുള്ള ചട്ടങ്ങളില്‍ ഇളവുമായി കേന്ദ്രസർക്കാർ. എണ്ണക്കമ്പനികള്‍ അല്ലാത്തവയ്‌ക്കും പെട്രോള്‍ പമ്പുകൾ തുടങ്ങാനുള്ള അനുമതിയാണ് കേന്ദ്രമന്ത്രിസഭ നൽകിയത്. എണ്ണ ചില്ലറ വ്യാപാര മേഖല തുറന്നിടുന്നതിലൂടെ നിക്ഷേപവും മത്സരവും വര്‍ധിക്കുമെന്നു മന്ത്രിസഭായോഗത്തിനുശേഷം കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഇന്ധന ചില്ലറ വില്‍പ്പന ലൈസന്‍സ് ലഭിക്കുന്നതിനായി കമ്പനികള്‍ ഹൈഡ്രോകാര്‍ബണ്‍ പര്യവേഷണം, ഉല്‍പാദനം, ശുദ്ധീകരണം, പൈപ്പ്‌ലൈനുകള്‍/ദ്രവീകൃത പ്രകൃതിവാതക (എല്‍.എന്‍.ജി.) ടെര്‍മിനലുകള്‍ എന്നിവയില്‍ 2,000 കോടി രൂപ നിക്ഷേപിക്കണം. ഈ വ്യവസ്‌ഥ ഒഴിവാക്കാനാണ് നിർദേശം.
Read also: ഇന്ത്യയുടെ പ്രത്യാക്രമണം; 18 ഭീകരരെയും പാക് സൈനികരെയും കൊലപ്പെടുത്തിയതായി കണക്കുകൾ
250 കോടി രൂപ വിറ്റുവരവുള്ള കമ്പനികള്‍ക്ക് ഇന്ധന ചില്ലറ വില്‍പ്പന മേഖലയില്‍ പ്രവേശിക്കാന്‍ പുതിയ തീരുമാനത്തിലൂടെ കഴിയും. അഞ്ച് ശതമാനം ഔട്ട്‌ലെറ്റുകള്‍ ഗ്രാമ പ്രദേശങ്ങളില്‍ ആയിരിക്കണമെന്നാണ് നിർബന്ധം. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇവ സി.എന്‍.ജി, എല്‍.എന്‍.ജി, ജൈവ ഇന്ധനം, ഇലക്‌ട്രിക് കാറുകള്‍ക്കുള്ള ചാര്‍ജിങ് സംവിധാനം എന്നിവയിലേതെങ്കിലും പമ്പുകളിൽ ഏർപ്പെടുത്തേണ്ടി വരും.
Post Your Comments