ന്യൂഡല്‍ഹി: ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ചൈനീസ് അതിര്‍ത്തിയില്‍ പുതിയ പോസ്റ്റുകള്‍ സ്ഥാപിച്ചു. പുതിയ 25 പോസ്റ്റുകള്‍ ആണ് സ്ഥാപിച്ചത്. ചൈനീസ് അതിര്‍ത്തിയില്‍ സൈനിക നീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പോസ്റ്റുകള്‍.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 25 പോസ്റ്റുകളാണ് സ്ഥാപിച്ചത്. ഐടിബിപിയുടെ സ്ഥാപിത ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ജനറല്‍ എസ്.എസ് ദേശ്വാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും ചൈനയുമായി 3,488 കിലോമീറ്റര്‍ അതിര്‍ത്തിയാണുള്ളത്.
ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സിപിഎം പ്രവർത്തകൻ അറസ്റ്റിൽ
Post Your Comments