ന്യൂഡൽഹി: ഹരിയാനയില്‍ വ്യക്തമായ ഭൂരിപക്ഷം നേടാനാകാതെ വന്നതോടെ ബിജെപി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചെന്ന വാര്‍ത്ത തള്ളി സുഭാഷ് ബറാല. ഇതിനിടെ തെരഞ്ഞെടുപ്പ് ഫലം വിലിരുത്താന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറടക്കമുള്ള നേതാക്കളെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ബറാല മത്സരിച്ച തൊഹാന സീറ്റില്‍ ജെജെപി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദെവിന്ദര്‍ സിംഗ് ബാബ്ലിയോട് പരാജയപ്പെട്ടു.
തോഹാനയിലെ തോല്‍വിയുടെയും ഹരിയാന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കുന്നതായി ബരാല പറഞ്ഞതായി ആയിരുന്നു റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് വാര്‍ത്ത നിഷേധിച്ച് അദ്ദേഹം രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ 75 സീറ്റുകളെങ്കിലും ബി.ജെ.പി നേടുമെന്ന് സുഭാഷ് ബരാല നേരത്തെ പറഞ്ഞിരുന്നു.
Post Your Comments