
തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ എട്ടരയോടെ ആദ്യ ഫലസൂചന പുറത്തുവരും. ലീഡ് നിലയും മറ്റു വിവരങ്ങളും www.trend.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ലഭിക്കും. വോട്ടെണ്ണലിന്റെ ഫലം ഉച്ചയോടെ അറിയാനാകും. ഔദ്യോഗിക പ്രഖ്യാപനത്തിന് അഞ്ചു വീതം ബൂത്തുകളിലെ വി.വി. പാറ്റ് രസീതുകളുടെ എണ്ണം ഒത്തുനോക്കിയതിന് ശേഷം ഒദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകും. പൈവളികേ ഗവ: എച്ച്.എസ്. (മഞ്ചേശ്വരം), മഹാരാജാസ് കോളജ് (എറണാകുളം), ചേര്‍ത്തല എന്‍.എസ്.എസ്. കോളജ് (അരൂര്‍), എലിയറയ്‌ക്കല്‍ അമൃത വി.എച്ച്.എസ്.എസ്. (കോന്നി), പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ്. (വട്ടിയൂര്‍ക്കാവ്) എന്നിവയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ.
Read also: ലൈംഗിക ഉത്തേജനത്തിനായി കരടികളെ കൊന്നിരുന്ന വേട്ടക്കാരൻ അറസ്റ്റിൽ
അഞ്ചു മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 69.93 ശതമാനമാണ് പോളിങ്. മഞ്ചേശ്വരം- 75.78%, എറണാകുളം- 57.9%, അരൂര്‍- 80.47%, കോന്നി- 70.07%, വട്ടിയൂര്‍ക്കാവ്- 62.66% എന്നിങ്ങനെയാണു പോളിങ്. 896 പോളിംഗ് ബൂത്തുകളില്‍ ആകെയുണ്ടായിരുന്ന 9,57,509 വോട്ടര്‍മാരില്‍ 6,69,596 പേര്‍ വോട്ടു രേഖപ്പെടുത്തി. ഇതില്‍ 3,26, 038 പേര്‍ പുരുഷന്‍മാരും, 3,43,556 പേര്‍ സ്ത്രീകളും, രണ്ടുപേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളുമാണ്. അതേസമയം ഹരിയാന, മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലവും ഇന്ന് അറിയാം.
Post Your Comments