Latest NewsKeralaIndia

ഞാൻ വെട്ടൊന്ന് മുറി രണ്ട് എന്ന പ്രകൃതക്കാരനാണ്, അത്‌ രാഷ്ട്രീയത്തിനു ചേർന്നതല്ല, രാഷ്ട്രത്തിൽ നിന്നകന്നു പോകുന്നവരെ രാഷ്ട്ര ഹൃദയത്തിലേക്ക് തിരിച്ചടുപ്പിക്കലാണ് നമ്മുടെ ജോലി: തനിക്കായി വാദിച്ചവരോട് അലി അക്ബർ പറയുന്നു

അബ്ദുള്ളക്കുട്ടിയെ ബിജെപി വൈസ് പ്രസിഡന്റ് ആക്കിയതിൽ പ്രതിഷേധിച്ചും അലി അക്ബറിനെ പോലെ ഉള്ള ഒരു നേതാവിന് ഇത്തരം സ്ഥാനം നല്കാത്തതിലും സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രതിഷേധം നടന്നിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട അലി അക്ബറിന്റെ തന്നെ പ്രതികരണം ഇപ്പോൾ വൈറലായിരിക്കുകയാണ്. നന്ദി പറയുന്നതിനോടൊപ്പം പറയട്ടെ എനിക്കൊരു രാഷ്ട്രീയക്കാരനാവാൻ പറ്റില്ല.. ഞാൻ വെട്ടൊന്ന് മുറി രണ്ട് എന്ന പ്രകൃതക്കാരനാണ് കാര്യങ്ങൾ തുറന്നു പറഞ്ഞു പോകും..
അത്‌ രാഷ്ട്രീയത്തിനു ചേർന്നതല്ല…

എനിക്കിങ്ങനെ fb യിൽ നാല് ചീത്ത പറയേണ്ടവനെ ചീത്ത പറഞ്ഞു പോകണം.. എന്റെ പട്ടിക്കും പൂച്ചകൾക്കുമുള്ള അരിയുണ്ടാക്കണം.. അത്രേയുള്ളൂ…നമുക്ക് വലിയ ജോലികൾ ചെയ്തു തീർക്കാനുണ്ട് അതിനു വേണ്ടി ശ്രമിക്കുന്നു. നമുക്ക് വേണ്ടത് രാഷ്ട്രത്തിൽ നിന്നകന്നു പോകുന്നവരെ രാഷ്ട്ര ഹൃദയത്തിലേക്ക് തിരിച്ചടുപ്പിക്കലാണ്… അതിനു വേണ്ടി എന്റെ കലാപരമായ കഴിവുകളും, അക്ഷരങ്ങളും ഉപയോഗിക്കണമെന്നുണ്ട്.. ആ ശ്രമത്തിലാണ് ഞാൻ..അതിനാണ് നിങ്ങളുടെ പൂർണ്ണ സഹായം വേണ്ടത്.. നമുക്ക് സംഘ സിനിമയുണ്ടാക്കണം… സംഘ നാടകമുണ്ടാക്കണം…

പഠിക്കരുതെന്നു പറയുന്ന ഗീതയും വേദവും സകലരെയും പഠിപ്പിക്കണം അതിനല്ലേ പ്രാധാന്യം കൊടുക്കേണ്ടത്..അതിനെന്റെ കൂടെ നിൽക്കുക സഹായിക്കുക. ഇതാണ് അലി അക്ബറിന്റെ ആവശ്യം. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇത് ആവശ്യപ്പെട്ടത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

ഇന്ന് ശ്രീ അബ്ദുള്ളക്കുട്ടി നേരിൽ വിളിച്ചിരുന്നു, ഞാൻ സന്തോഷം പങ്കിട്ടു, അദ്ദേഹത്തിനു പ്രത്യേക പരിഗണന ഒരു ഭാരമായി മാറുമോ എന്ന ഉത്കണ്ഠ പങ്കിട്ടു.. ഞാൻ പറഞ്ഞു ധൈര്യപൂർവ്വം മുൻപോട്ട് പോവുക,പാർട്ടിക്ക് കൂടുതൽ കരുത്തുണ്ടാക്കുക..അത്‌ തന്നെയാണ് വേണ്ടത്.. മറ്റൊരു കാര്യം ഇന്നലെയാണ് ശ്രദ്ധയിൽ പെട്ടത്.. എന്നോടുള്ള ഇഷ്ടം സുഹൃത്തുക്കൾ ചില പോസ്റ്റുകളിലൂടെ വ്യക്തമാക്കിയത്… നന്ദി പറയുന്നതിനോടൊപ്പം പറയട്ടെ എനിക്കൊരു രാഷ്ട്രീയക്കാരനാവാൻ പറ്റില്ല.. ഞാൻ വെട്ടൊന്ന് മുറി രണ്ട് എന്ന പ്രകൃതക്കാരനാണ് കാര്യങ്ങൾ തുറന്നു പറഞ്ഞു പോകും..

അത്‌ രാഷ്ട്രീയത്തിനു ചേർന്നതല്ല…
എനിക്കിങ്ങനെ fb യിൽ നാല് ചീത്ത പറയേണ്ടവനെ ചീത്ത പറഞ്ഞു പോകണം.. എന്റെ പട്ടിക്കും പൂച്ചകൾക്കുമുള്ള അരിയുണ്ടാക്കണം.. അത്രേയുള്ളൂ…
അത്ര മതി..
നമുക്ക് വലിയ ജോലികൾ ചെയ്തു തീർക്കാനുണ്ട് അതിനു വേണ്ടി ശ്രമിക്കുന്നു. നമുക്ക് വേണ്ടത് രാഷ്ട്രത്തിൽ നിന്നകന്നു പോകുന്നവരെ രാഷ്ട്ര ഹൃദയത്തിലേക്ക് തിരിച്ചടുപ്പിക്കലാണ്… അതിനു വേണ്ടി എന്റെ കലാപരമായ കഴിവുകളും, അക്ഷരങ്ങളും ഉപയോഗിക്കണമെന്നുണ്ട്..

ആ ശ്രമത്തിലാണ് ഞാൻ..
അതിനാണ് നിങ്ങളുടെ പൂർണ്ണ സഹായം വേണ്ടത്.. നമുക്ക് സംഘ സിനിമയുണ്ടാക്കണം… സംഘ നാടകമുണ്ടാക്കണം… പഠിക്കരുതെന്നു പറയുന്ന ഗീതയും വേദവും സകലരെയും പഠിപ്പിക്കണം അതിനല്ലേ പ്രാധാന്യം കൊടുക്കേണ്ടത്..
അതിനെന്റെ കൂടെ നിൽക്കുക സഹായിക്കുക. നമുക്ക് പറയണം, എന്റെ ഭാരതത്തിന്റെ മതം മാനവികതയുടെ മതമാണെന്ന്,നാനാത്വത്തിൽ ഏകത്വത്തിന്റെ സന്ദേശമാണ് വേദകാലം മുതൽ ഈ രാഷ്ട്രം വിളംബരം ചെയ്തതെന്ന്…
അതാവണം നമ്മുടെ രാഷ്ട്രീയം..

സ്നേഹത്തോടെ

shortlink

Related Articles

Post Your Comments

Related Articles


Back to top button